ട്രിച്ചിയില്‍ എയര്‍ ഇന്ത്യ വിമാനം പറന്നുയരുന്നിതിനിടെ മതില്‍ ഇടിച്ചുതകര്‍ത്തു
ചെന്നൈ: തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പറന്നുയരുന്നതിനിടെ വിമാനത്താവളത്തിന്റെ മതില്‍ ഇടിച്ച് തകര്‍ത്തു. ട്രിച്ചി- ദുബായ് ബോയിങ് ബി 737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് ചക്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ച വിമാനം ദുബായ് യാത്ര ഉപേക്ഷിച്ച് മുംബൈ വിമാനത്താവളത്തില്‍ ഇറക്കി. 136 യാത്രക്കാരുണ്ടായിരുന്നു വിമാനത്തില്‍. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ 1.20 ഓടെയായിരുന്നു സംഭവം. വിമാനത്തിന്റെ പിന്‍ചക്രങ്ങളാണ് മതിലില്‍ ഇടിച്ചത്. ഇടിയില്‍ മതിലിന്റെ ഒരു ഭാഗം തകര്‍ന്നതിനൊപ്പം വിമാനത്താവളത്തിലെ ആന്റിനയും മറ്റു ഉപകരണങ്ങളും തകര്‍ന്നിരുന്നു. പിന്നീട് മുംബൈ വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ക്കായി എയര്‍ ഇന്ത്യാ അധികൃതര്‍ മറ്റൊരു വിമാനം ഏര്‍പ്പാടാക്കി നല്‍കി.
സംഭവത്തില്‍ വിമാനത്താവള അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പൈലറ്റിനെയും സഹപൈലറ്റിനെയും ചുമതലകളില്‍ നിന്ന് ഒഴിവാക്കിയ അധികൃതര്‍ ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്.
After the incident internal inquiry has been set up,pilot&co-pilot derostered till investigation is done. About incident AI express informed DGCA about it. All passengers were landed safely at Mumbai airport & another aircraft from Mumbai to Dubai was arranged: Air India Express https://t.co/wNsX6Oz2Rb
— ANI (@ANI) October 12, 2018
Comments are closed.