അഹം ദ്രവ്യാസ്മി -പ്രപഞ്ചത്തിന്റെ പാസ്‌വേഡ്
നമ്മളും നമുക്കു ചുറ്റുമുള്ളവയും എന്തുകൊണ്ട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു എന്ന ചോദ്യത്തിനു പിന്നാലെയുള്ള അന്വേഷണമാണ് വൈശാഖന്‍ തമ്പിയുടെ അഹം ദ്രവ്യാസ്മി- പ്രപഞ്ചത്തിന്റെ പാസ് വേഡ് എന്ന ശാസ്ത്രഗ്രന്ഥം. സൂക്ഷ്മലോകത്തിലെ പ്രതിഭാസങ്ങളെ വിശദീകരിക്കുന്ന ക്വാണ്ടം ഭൗതികത്തിന്റെ അടിസ്ഥാതത്ത്വങ്ങളെ ലളിതമായി വിവരിക്കാനുള്ള ഒരു ശ്രമമാണ് ഈ ഗ്രന്ഥത്തിനു പിന്നില്‍. പലവസ്തുക്കള്‍ പലതരം ദ്രവ്യങ്ങളാല്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു എന്നു തോന്നാമെങ്കിലും എല്ലാത്തിനും ആത്യന്തികമായി ചില പൊതുവായ ചേരുവകളാണുള്ളത് എന്ന് ശാസ്ത്രം പറയുന്നു.
സൂക്ഷ്മതലത്തിലേക്കു പോകുന്തോറും രാസതന്മാത്രകള്‍, ആറ്റങ്ങള്‍, സബ് അറ്റോമിക കണങ്ങള്‍ എന്നിങ്ങനെ ഒടുവില്‍ ഒരുകൂട്ടം മൗലികകണങ്ങളിലൊന്നിലാണ് ഇന്നത്തെ അന്വേഷണം ചെന്നുനില്‍ക്കുന്നത്. സൂക്ഷമകണങ്ങളുമായി ബന്ധപ്പെട്ട പല വസ്തുതകളും പ്രതിഭാസങ്ങളും സാമാന്യബുദ്ധിക്കു നിരക്കാത്തതാണ്. അവയെ സങ്കീര്‍ണ ഗണത്തിന്റെ അകമ്പടിയില്ലാതെ തീര്‍ത്തും ലളിതമായിത്തന്നെ മനസ്സിലാക്കാന്‍ ഒരു സാധാരണ വ്യക്തിയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈശാഖന്‍ തമ്പി അഹംദ്രവ്യാസ്മി – പ്രപഞ്ചത്തിന്റെ പാസ്‌വേഡ് എന്ന ശാസ്ത്രം ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്.
ക്വാണ്ടം വിപ്ലവത്തിലേക്കുള്ള വഴി, കണികയും തരംഗവും, ഒരു നിശ്ചയവുമില്ലൊന്നിനും എന്നീ മൂന്നു ഭാഗങ്ങളിലൂടെയാണ് ആറ്റത്തതേ തേടി. സ്‌പെട്രക്റ്റം ആറ്റത്തിന്റെ വിരലടാളം, ഇലക്ടോണ്‍ മൈക്രോസാകോപ്പ്,പ്രകാശത്തിനു പിന്നാലെ…,തരംഗവും അനിശ്വിതത്വും തുടങ്ങി പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് അടിസ്ഥാനമായ എല്ലാവസ്തുതകളെക്കുറിച്ചും നീരീക്ഷിക്കുന്നത്. പ്രസിദ്ധീകരിക്കപ്പെട്ട നാള്‍മുതല്‍തന്നെ ശാസ്ത്രഗ്രന്ഥങ്ങളില്‍ ബെസ്റ്റ് സെല്ലറാണ് ഈ പുസ്തകം.
Comments are closed.