DCBOOKS
Malayalam News Literature Website

അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത സ്ത്രീ ജീവിതത്തിന്റെ മൂന്ന് ഘട്ടങ്ങളിലൂടെയുള്ള കഥ!


അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത സ്ത്രീ ജീവിതത്തിന്റെ മൂന്ന് ഘട്ടങ്ങളിലൂടെയുള്ള കഥ പറയുന്ന ക്ലാസിക്ക് നോവലാണ് ലളിതാംബിക അന്തർജനത്തിന്റെ അഗ്നിസാക്ഷി.
പ്രസിദ്ധീകരിച്ചു 43 വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും വായനക്കാരുടെ ഇഷ്ട കൃതികളിലൊന്നായി അഗ്നിസാക്ഷി നിലകൊള്ളുന്നു.
ഇന്നത്തെ സമൂഹത്തിനു ഓർക്കുവാൻ പോലും കഴിയാത്ത ഒരു സാമൂഹ്യ സാഹചര്യമായിരുന്നു അന്നത്തെ അന്തർജനങ്ങൾക്ക്. അടുക്കളയിലും നാലകത്തും മാത്രം ഒതുങ്ങിക്കൂടിയ, മറക്കുടയുടെയും പുതപ്പിന്റെയും മറവിൽ മാത്രം പുറത്തിറങ്ങാൻ വിധിക്കപ്പെട്ടിരുന്നവരായിരുന്നു അന്നത്തെ നമ്പൂതിരി സ്ത്രീകൾ. അതിനെതിരെയെല്ലാം ശക്തമായി പ്രതികരിച്ചു അവരെ സമൂഹത്തിന്റ മുൻ നിരയിലേക്ക് കൊണ്ടുവരുവാൻ ലളിതാംബിക അന്തർജനത്തിന്റെ രചനകളിൽ ശ്രമിച്ചിട്ടുണ്ട്.
ഒരു പെൺപക്ഷ രചനയാണ് അഗ്നിസാക്ഷി എന്നു വേണം പറയാൻ. സ്വന്തം സമുദായത്തിലെ പലവിധ അനീതികളെ തുറന്നുകാട്ടുവാൻ അവർ ഈ കൃതിയിലൂടെ ശ്രമിച്ചിട്ടുണ്ട്.
Text
നമ്പൂതിരി സ്ത്രീയായ തേതിക്കുട്ടിക്കാവിന്റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളാണ് അഗ്നിസാക്ഷിയുടെ ഇതിവൃത്തം. ‘കുടി’വെപ്പിന് ശേഷം ഭർതൃ വീട്ടിൽ തേതിക്കുട്ടി നേരിടുന്ന വെല്ലുവിളികൾ മുതൽ സമുദായ വിലക്കുകളിൽനിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണവും അവിടെ നിന്ന് അലൗകിക ജീവിതത്തിലേക്കുള്ള ചുവടുവെപ്പുമാണ് നോവൽ.
മാനമ്പള്ളി ഇല്ലത്തെ ഉണ്ണി നമ്പൂതിരിയുടെ വേളിയായെത്തുന്ന തേതിയുടെ ദാമ്പത്യ ജീവിതം സുഖകരമായിരുന്നില്ല. ഉണ്ണിയ്ക്ക് പൂജാ വിധികളിലും സാമുദായിക ചിട്ടകളിലുമായിരുന്നു ശ്രദ്ധ. ഇഷ്ട ജീവിതം ലഭിക്കില്ലെന്ന് ഉറപ്പായതോടെ നാടിനുവേണ്ടി ഇറങ്ങുകയാണ് തേതി..

അമ്മ നായർ സ്ത്രീ ആയതുകൊണ്ട് മാത്രം മരിച്ചു കിടക്കുന്ന നമ്പൂതിരിയായ അച്ഛനെ അവസാനമായി ഒരു നോക്ക് കാണുവാൻ സാധിക്കാതിരുന്നതിനാൽ തലതല്ലികരഞ്ഞ തങ്കം അന്നത്തെ വ്യവസ്ഥികളുടെ ഒരു വേദനിപ്പിക്കുന്ന നേർക്കാഴ്ചയാണ്. “നായർ ഭാര്യയേയും മകളെയും പടിയിറക്കിയിട്ടു മാത്രമേ അന്ത്യകർമ്മങ്ങൾ നടത്തുവാൻ പാടുള്ളു” എന്ന ആചാരം തങ്കത്തിന് അംഗീകരിക്കുവാൻ കഴിയുന്നില്ല.

തങ്കത്തിന്റെ വാക്കുകളിലൂടെയാണ് തേതിയുടെ ജീവിതം വായനക്കാരിലേക്ക് എത്തുന്നത്.

രാക്ഷ്ട്രീയ പരിവർത്തനങ്ങളുടെ ഓർമ്മകുറിപ്പായി കൂടി നോവലിസ്റ്റ് കരുതിയ ഈ നോവൽ ഇന്നും വായനാലോകത്തിനു പുതുമ നഷ്ടപ്പെടാതെ നിലനിൽക്കുന്നു.

 

ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR ഇന്നത്തെ ബെസ്റ്റ് സെല്ലേഴ്‌സിൽ വായനക്കാർക്കായി ലളിതാംബിക അന്തര്‍ജനത്തിന്റെ ‘ അഗ്നിസാക്ഷി എന്ന കൃതിയും.

tune into https://dcbookstore.com/

 ലളിതാംബിക അന്തര്‍ജനത്തിന്റെ ‘അഗ്നിസാക്ഷി’ എന്ന നോവലിന് ആതിര അവന്തിക സന്ദീപ് എഴുതിയ വായനാനുഭവം.

Comments are closed.