അപസര്‍പ്പക കഥകളുടെ റാണി, അഗതാ ക്രിസ്റ്റിയുടെ കുറ്റാന്വേഷകരിലൂടെ!
അഗതാ ക്രിസ്റ്റിയുടെ ക്രൈം രചനയുടെ നൂറാം വാര്‍ഷിക വേളയില്‍ അവരുടെ ഏറ്റവും പ്രസിദ്ധമായ ക്രൈം ഫിക്ഷനുകളുടെ ബൃഹദ് സമാഹാരം, ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി
7200 പേജുകളില്‍ 10 വാല്യങ്ങളായി ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്നു. 7999 രൂപ മുഖവിലയുള്ള ഈ സമാഹാരം പ്രി പബ്ലിക്കേഷന്‍ വിലയായ 5999 രൂപയ്ക്ക് ഇപ്പോള്‍
വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാം.
- ഒറ്റത്തവണ 1999 രൂപ, ഒന്നിച്ച് അടയ്ക്കുമ്പോള്‍ 6000 6000 DC Rewards Point ലഭിക്കുന്നതാണ്.
- തവണവ്യവസ്ഥയില്‍ (3000+2999) 30 ദിവസത്തിനുള്ളില്‍ രണ്ടു ഗഡുക്കളായി അടയ്ക്കാം
- (2000+2000+1999), (1000+1000+1000+1500+1599) എന്നീ തവണകളായും അടയ്ക്കാം
അഗതാ ക്രിസ്റ്റിയുടെ കുറ്റാന്വേഷകരിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം
ഹെര്‍ക്യൂള്‍ പൊയ്‌റോട്ട്, മിസ് മാര്‍പ്പിള്‍ എന്നീ അനശ്വര കുറ്റാന്വേഷകരെ വായനക്കാര്‍ക്ക്
സമ്മാനിച്ച അഗതാ ക്രിസ്റ്റി അപസര്‍പ്പകസാഹിത്യത്തിലെ തലവര മാറ്റിയെഴുതി.
അഗതാ ക്രിസ്റ്റിയുടെ ആദ്യനോവലാണ് ‘ദ മര്‍ഡര്‍ ഓണ്‍ ദ ലിങ്ക്‌സ്’. ഹെര്‍ക്യൂള്‍ പൊയ്‌റോട്ട് എന്ന പ്രശസ്ത ബെല്‍ജിയന്‍ ഡിറ്റക്ടീവീവിലൂടെ വികസിക്കുന്ന നോവലാണ് ദ മര്‍ഡര്‍ ഓണ്‍ ദ ലിങ്ക്‌സ്. 1921ല്‍ പ്രസിദ്ധീകരിച്ച ഈ നോവലിലൂടെയാണ് അഗതാ ക്രിസ്റ്റി എന്ന നോവലിസ്റ്റിനെ ലോകം അറിഞ്ഞുതുടങ്ങിയത്. മാത്രമല്ല വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആഖ്യാനമികവാണ് ഈ നോവലിലൂടെ അഗതതെളിയിച്ചത്. പിന്നീട് 1922ല്‍ രണ്ടാമത്തെ ഡിറ്റക്ടീവ് നോവല്‍ ‘രഹസ്യപ്രതിയോഗി’ പ്രസിദ്ധീകരിക്കപ്പെട്ടു. ഇതിലൂടെ അവര്‍ മറ്റൊരു ഡിറ്റക്ടീവിനെ പരിചയപ്പെടുത്തി മിസ്.ജെയ്ന്‍ മാര്‍പ്പിള്‍.
ബഹുഭൂരിപക്ഷം കുറ്റാന്വേഷണ നോവലിസ്റ്റുകളും പുരുഷന്മാരെ ഡിറ്റക്ടീവുകളായി അവതരിച്ചപ്പോള്‍ വിചിത്രസ്വഭാവിയായ ഒരു സ്ത്രീ ഡിറ്റക്ടീവായ മിസ്.മാര്‍പ്പിളിനെ അഗതാ ക്രിസ്റ്റി അവതരിപ്പിച്ചപ്പോള്‍ വായനക്കാര്‍ അതിനെ ഏറെ സന്തോഷത്തോടെ സ്വീകരിച്ചു.
ഹെര്‍ക്യൂള്‍ പൊയ്‌റോട്ട്
കുറ്റ്വാന്വേഷണ നായകന്‍മാരുടെ വാര്‍പ്പുമാതൃകകളെ തച്ചുടച്ച ബെല്‍ജിയന്‍ ഡിറ്റക്ടീവ്. അഞ്ചടി നാലിഞ്ച് മാത്രം ഉയരമുള്ള തടിച്ച കുടവയറന്‍. പ്രായത്തെ മറക്കാന്‍ കറുപ്പിച്ച വെപ്പുമീശ ധരിക്കുന്ന മധ്യവയസ്‌ക്കന്‍. അഹങ്കാരവും സര്‍വ്വോപരി പരപുച്ഛവുമാണ് മുഖമുദ്ര. കുറ്റാന്വേഷണത്തിന്റെ അവസാന ഘട്ടംവരെയും ആര്‍ക്കും കുറ്റവാളിയെക്കുറിച്ച് യാതൊരു സൂചനയും നല്‍കാതെ നാടകീയമായി കേസ് അവസാനിപ്പിക്കുന്നതില്‍ കേമന്‍.
മിസ് മാര്‍പ്പിള്‍
കുറ്റാന്വേഷണത്തിലോ പ്രശ്‌നപരിഹാരത്തിലോ മുന്‍പരിചയമില്ലാത്ത നാട്ടിന്‍പുറത്തുകാരിയായ വൃദ്ധ. പൂന്തോട്ടപരിചരണവും തുന്നലും ഹോബിയാക്കിയ,
പരദൂഷണം ആസ്വദിക്കുന്ന മിസ് മാര്‍പ്പിള്‍ നാട്ടിന്‍പുറെത്ത തന്റെ ജീവിത പരിചയത്തില്‍ നിന്നും വികസിപ്പിച്ചെടുത്തതാണ് തന്റെ കുറ്റാന്വേഷണ കഴിവുകള്‍.
സ്‌റ്റൈല്‍സിലെ ദുരന്തം, എ ബി സി നരഹത്യകള്‍, വികാരിഭവനത്തിലെ മരണം, ഒടുവില്‍ ആരും അവേശേഷിച്ചില്ല, കൊലപാതകം എളുപ്പമാണ് തുടങ്ങി അടിമുടി സസ്‌പെന്‍സ്‌നിറയുന്ന കുറ്റാന്വേഷണ നോവലുകളുടെ ബൃഹദ്‌സമാഹാരമാണ് ഡിസി ബുക്‌സ് പ്രീപബ്ലിക്കേഷന്‍ പദ്ധതിയിലൂടെ പ്രസിദ്ധീകരിക്കുന്ന ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി.
ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 , വാട്‌സാപ്പ് 9946 109449
ഓണ്‍ലൈനില്‍: https://dcbookstore.com/books/agatha-christieyude-krithikal-10-volumes
കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും
ബുക്ക് ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: https://www.dcbooks.com/
പുസ്തകം ഇപ്പോള്‍ തന്നെ പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.