DCBOOKS
Malayalam News Literature Website

ആന്തരിക സഞ്ചാരത്തിന്റെ കല രേഖപ്പെടുത്തിയവരാണ് എഴുത്തുകാരന്മാര്‍: സേതു

രാജ്യംകണ്ട മഹാപ്രളയത്തിൽ നിന്നും നാമൊന്നും പഠിച്ചില്ല .അതിനെതിരെയുള്ള പ്രതിരോധമാണ്
സാഹിത്യത്തിലൂടെ വേണ്ടതെന്നു എഴുത്തുകാരൻ ബെന്യാമിൻ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ നാലാമതു പതിപ്പിന്റെ ആദ്യ ദിനത്തിൽ പ്രളയനാന്തരം അനുഭവവും സാഹിത്യവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യൻ പ്രകൃതിയോട് ചെയ്ത ക്രൂരത ബാക്കിപത്രമാണ് ഈ വർഷം നേരിട്ട പ്രളയമെന്നും ബെന്യാമിൻ പറഞ്ഞു. എഴുത്തുകാരായ സേതു, മനോജ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. എൻ.പി.ഹാഫിസ് മുഹമ്മദ് മോഡറേറ്റർ ആയിരുന്നു.രണ്ടു തലമുറയിലെ പ്രതിനിധികളായിരുന്നു ചർച്ചയിൽ പങ്കെടുത്തത്. പ്രളയത്തിൽ നേരിട്ട വ്യക്തിപരമായ അനുഭവങ്ങൾ ചർച്ചയിൽ ഏവരും പങ്കുവെച്ചു.

ആന്തരിക സഞ്ചാരത്തിന്റെ കല രേഖപ്പെടുത്തിയവരാണ് എഴുത്തുകാരൻമാർ. പ്രളയത്തിൽ സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ മേഖലയിലെ ഒത്തൊരുമ നാം കണ്ടു.എന്നാൽ യുവത്വത്തിന്റെ ഊർജത്തെ അനാവശ്യമായ കോലാഹലത്തിൽ പെടാതെ എങ്ങനെ നമുക്കു കൊണ്ടുപോകാൻ കഴിയുമെന്ന് സേതു ചോദിച്ചു.

സാഹിത്യവും കലയും മനുഷ്യനെ പരസ്പരം സ്നേഹിക്കാനും മനുഷ്യന്റെ ജീവിതാവസ്ഥയെക്കുറിച്ച് സൂചിപ്പിക്കുമ്പോൾ പ്രകൃതിയോടുള്ള സ്നേഹവും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും സാഹിത്യത്തിലൂടെ പറയുകയും ചെയ്യേണ്ടതാണെന്നു മനോജ് കുറൂർ അഭിപ്രായപ്പെട്ടു.

പരിസ്ഥിതിയുടെ വിഷയത്തിൽ ജാതിമത രാഷ്ട്രീയ കാര്യങ്ങൾ പുലർത്തിയാൽ ഒരുപക്ഷെ മറ്റൊരു പ്രളയത്തിന് നാം സാക്ഷിയായേക്കാം. ഇത്തരത്തിലാണെങ്കിൽ അടുത്ത വർഷം പ്രളയാനന്തര സാഹിത്യം ചർച്ച ചെയ്യപ്പെടാമെന്നു മോഡറേറ്റർ പറഞ്ഞു.

Comments are closed.