സ്വന്തം ജീവിതം തന്നെ സിലബസാക്കിയ എഴുത്തുകാരിയാണ് അഗതാ ക്രിസ്റ്റി; അഡ്വ. എംഎസ് സജി
സ്വന്തം ജീവിതം തന്നെ സിലബസാക്കിയ എഴുത്തുകാരിയാണ് അഗതാ ക്രിസ്റ്റിയെന്ന് അഭിഭാഷകനായ എംഎസ് സജി. അപസര്‍പ്പക രചനകളുടെ റാണി അഗതാ ക്രിസ്റ്റിയുടെ ക്രൈം എഴുത്തിന്റെ 100-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡിസി ബുക്‌സ് ഒരുക്കുന്ന ‘Murder Minds’ വീഡിയോ സീരീസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസാധാരണമായ കഥാ സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുന്നലും, ആ സന്ദര്‍ഭങ്ങളിലൂടെ വായനക്കാരെ വായനയ്ക്ക് അടിമപ്പെടുത്തുന്ന ഒരു ജാലവിദ്യക്കാരിയാണ് അഗതാ ക്രിസ്റ്റിയെന്നും അവരുടെ ഭാഷാശൈലി പലപ്പോഴും തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രമാദമായ പല കേസുകളിലും, കൊലപാതകക്കേസുകളിലും പതിറ്റാണ്ടുകള്‍ക്ക് മുന്നേ അഗതാ ക്രിസ്റ്റിയെപ്പോലുള്ള എഴുത്തുകാര്‍ എഴുതിവെച്ച പല തെളിവുകളും പശ്ചാത്തലങ്ങളും പുഃസൃഷ്ടിക്കപ്പെടുന്നത് കാണാമെന്നും ഒരു അഭിഭാഷകനെന്ന നിലയില്‍ താന്‍ അഗതാക്രിസ്റ്റിയുടെ കുറ്റാന്വേഷകരുടെ അസാമാന്യമായ നിരീക്ഷണപാടവം പ്രത്യകം ശ്രദ്ധിച്ചിട്ടുണ്ടെന്നും എം എസ് സജി കൂട്ടിച്ചേര്‍ത്തു.
.
Comments are closed.