അരവിന്ദ് കെജ്‌രിവാളിന്റെ ഉപദേഷ്ടാവ് വി.കെ ജെയ്ന്‍ രാജിവെച്ചു
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഉപദേഷ്ടാവ് വി.കെ ജെയ്ന്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ സാക്ഷിയാണ് വി.ജെ ജെയ്ന്‍. സംഭവത്തില്‍ ജെയ്‌നെ പോലീസ് ചോദ്യം ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് രാജി. രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വി.കെ ജെയ്ന്‍ ഇതിന്റെ പകര്‍പ്പ് ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ക്കും അയച്ചെന്നാണ് വിവരം.
മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വസതിയില്‍ ഫെബ്രുവരി 19 നാണ് അന്‍ഷു പ്രകാശിന് മര്‍ദ്ദനമേറ്റ സംഭവം ഉണ്ടായത്. അന്‍ഷു പ്രകാശിന്റെ കണ്ണട താഴെ വീണ് ഉടയുന്നത് കണ്ടുവെന്ന് ജെയ്ന്‍ പോലീസിനോട് പറഞ്ഞിരുന്നു
Comments are closed.