അടുക്കള വാതിൽ
ഐഷു ഹഷ്‌ന എഴുതിയ കവിത
അടുക്കളയിൽ നിന്നും
മുറ്റത്തേക്കുള്ള വാതിൽ
ഒരിക്കലും തുറക്കാതെ
താഴിട്ട് പൂട്ടിയിരുന്നു.
താക്കോൽ, നിസ്ക്കാരമുറിയിലെ
മുസല്ലക്ക് കീഴിലുണ്ടെന്ന്
അമ്മായി പറയും.
പത്തിരിക്ക് പൊടി
വാട്ടാനുള്ള
വെള്ളമിരമ്പുമ്പോൾ
ചെവിയോർത്തു നോക്കിയേന്നും പറഞ്ഞ്
ചുണ്ടിൽ വിരൽതൊട്ട് ‘ശ്ശൂ’ ന്ന് കേൾപ്പിക്കും.
ഞാനപ്പോൾ ചെവിയോർത്ത് നിൽക്കും.
ആരുമറിയാതെ
അടുക്കളവാതിൽ തുറന്ന്
കടൽ കാണാൻ വരുന്നോയെന്ന്
അമ്മായി ചോദിക്കും.
പത്തിരിക്ക് മാവ് കുഴച്ചു
പരത്തുമ്പോൾ
കടലിന്റെ ഇരമ്പൽ കേട്ടോന്ന്
ഒച്ച താഴ്ത്തി ചോദിക്കും.
ചോദ്യമെങ്ങാനും
ഉമ്മാമ്മ കേട്ടാൽ,
നിന്റെ ഭ്രാന്ത് ഓൾക്ക്കൂടി
കൊടുക്കേണ്ടെന്ന് ആട്ടും.
പൂര്‍ണ്ണരൂപം 2025 മാർച്ച് ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും മാർച്ച് ലക്കം ലഭ്യമാണ്
Comments are closed.