DCBOOKS
Malayalam News Literature Website

പിഡിഎഫിന്റെ ഉപജ്ഞാതാവ് -അഡോബി സഹസ്ഥാപകൻ ജെസ്കി അന്തരിച്ചു

സാൻഫ്രാൻസിസ്കോ : അഡോബി ഇൻകോർപറേറ്റഡ് സഹസ്ഥാപകനും പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ്(പിഡിഎഫ്) ഉപജ്ഞാതാവുമായ ചാൾസ് ചുക് ജെസ്കി അന്തരിച്ചു. 81 വയസ്സായിരുന്നു. വെള്ളിയാഴ്ചയായിരുന്നു മരണം.

ലോസ് ആൾട്ടോസിലെ സാൻ ഫ്രാൻസിസ്കോ ബേ എരിയയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. കാർണേജ് മെലൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ശേഷം സിറോക്സ് പാലോ ആൾട്ടോ റിസർച്ച് സെന്ററിൽ ചേർന്ന ജെസ്കി അവിടെ വച്ച് ജോൺവാർനോക്കിനെ കണ്ടുമുട്ടുകയും പിന്നീട് ഇരുവരും ചേർന്നു അഡോബി കമ്പനിക്ക് രൂപം നൽകുകയുമായിരുന്നു.

 

Comments are closed.