DCBOOKS
Malayalam News Literature Website

‘കേരളത്തിലെ അടിമകൾ: അറിയപ്പെടാത്ത ചരിത്രം’; ഡി സി ബുക്‌സ് ബുക്ക്മാര്‍ക്കില്‍ ഇന്ന് വിനില്‍ പോളും ദിനു കെ യും സംസാരിക്കുന്നു

ദളിത് പരിപ്രേഷ്യയില്‍ ആധികാരികമായ മറ്റൊരു കേരളചരിത്രം സാധ്യമാണ് എന്ന് തെളിയിക്കുന്ന ഗവേഷണ കൃതിയാണ് അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം

ഡി സി ബുക്‌സ് ബുക്ക്മാര്‍ക്ക് വീഡിയോ സീരീസില്‍ ഇന്ന് (20സെപ്റ്റംബര്‍ 2021) ‘കേരളത്തിലെ അടിമകൾ: അറിയപ്പെടാത്ത ചരിത്രം’ എന്ന വിഷയത്തില്‍ വിനില്‍ പോളും ദിനു കെ യും സംസാരിക്കുന്നു. വിനില്‍ പോളിന്റെ ഏറ്റവും പുതിയ പുസ്തകം ‘അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം’ ത്തെ ആസ്പദമാക്കിയാണ് ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്. വൈകുന്നേരം 5.30ന് ആരംഭിക്കുന്ന ചര്‍ച്ചയില്‍ ഡി സി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക് യൂട്യൂബ് പേജുകളിലൂടെ വായനക്കാര്‍ക്കും പങ്കെടുക്കാം.

ദളിത് പരിപ്രേഷ്യയില്‍ ആധികാരികമായ മറ്റൊരു കേരളചരിത്രം സാധ്യമാണ് എന്ന് തെളിയിക്കുന്ന ഗവേഷണ കൃതിയാണ് അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം എന്ന പുസ്തകം. കേരളത്തിന്റെ സാമൂഹ്യാനുഭവങ്ങളിലും സാമൂഹ്യ പരിണാമങ്ങളിലും ദൃഢമായിരുന്ന അടിമത്തവും അടിമക്കച്ചവടവും എങ്ങനെയെല്ലാമാണ് ആഗോള അടിമക്കച്ചവട ശൃംഖലയുമായി കണ്ണിചേർക്കേപ്പെട്ടിരുന്നതെന്ന് വ്യക്തമാക്കുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ ചരിത്രപരമായ പ്രത്യേകത. വിദേശത്ത് എത്തപ്പെട്ട മലയാളി അടിമകളുടെ ജീവിതവും, കേരളത്തിലെ അടിമചന്തകളും, അടിമകൾ നേരിട്ട ക്രൂരതകളും, അടിമകളുടെ ജീവിതലോകവും, അടിമക്കച്ചവടക്കാരുടെ കോടതി വിചാരണകളുമെല്ലാമാണ് ഈ പുസ്തകത്തെ ഇതര കേരളചരിത്ര രചനകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ജാതി മേൽക്കോയ്‌യുള്ള കേരള സമൂഹത്തിൽ അടിമത്തവും ഒരു സാമൂഹ്യ വ്യവസ്ഥിതിയായി നിലനിന്നിരുന്നു എന്ന് ആധികാരിക പുരാശേഖര പിൻബലത്താൽ സ്ഥാപിക്കുന്ന ഒരു ഗവേഷണ കൃതിയാണിത്. അതോടോപ്പം കൊളോണിയൽ മിഷനറി ആധുനികതയുമായി ദളിതർ എങ്ങനെയല്ലാമാണ് ബന്ധപ്പെട്ടത് എന്നതിനെ വ്യക്തമാക്കുകയും ചെയ്യുന്നു.

Comments are closed.