DCBOOKS
Malayalam News Literature Website

അപ്പാ ഞാന്‍ പോലീസാവണോ ചട്ടമ്പിയാവണോ?

വി ഷിനിലാലിന്റെ ‘അടി’ എന്ന നോവലിന് സന്തോഷ് ഇലന്തൂർ എഴുതിയ വായനാനുഭവം 

വി. ഷിനിലാല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അടി എന്ന നോവലിലൂടെ വായനക്കാരെ ചട്ടമ്പികളുടെ നാട്ടിലേക്ക് കൊണ്ടു പോകുന്നു. നെടുമങ്ങാട് ചട്ടമ്പികളുടെ നാടാണോ? മലയാള നോവല്‍ സാഹിത്യത്തില്‍ ഷിനിലാല്‍ താങ്കള്‍ വലിയൊരു ചട്ടമ്പിയാണ് കാരണം ഭയമില്ലാതെയാണ് എഴുതുന്നത്. ഇത്രയും ഗുണ്ടകള്‍ വിലസുന്ന വേറൊരു മലയാള നോവല്‍ ഉണ്ടായിട്ടുണ്ടോ? ജാതി വ്യവസ്ഥ ഇപ്പഴും ഉണ്ടെന്ന് നോവലിലൂടെ തെളിയിക്കുമ്പോള്‍ വെള്ളിത്തിരയില്‍ എന്നപോലെയാണ് കഥാപാത്രങ്ങള്‍ മുമ്പിലൂടെ പോകുന്നത്.

സാധാരണ നോവലിസ്റ്റുകള്‍ കടന്നു കയറാത്ത വിഷയ മൗലികത ഇദ്ദേഹത്തിന് ഉണ്ട്. പോരാടിയും രമിച്ചും ചിരിച്ചും ബഹളമുണ്ടാക്കിയും മറഞ്ഞു പോയ കുറെ മനുഷ്യര്‍ വായനക്കാരുടെ ഹൃദയത്തില്‍ സ്ഥിര താമസത്തിന് വന്ന നോവലിലേക്ക് ഇനി വരാം.

Textപെല പോലീസ് എന്നു വിളിക്കുന്ന ഇ.ഫിലിപ്‌സ് എന്ന പീലിപ്പോസിന്റെ ജീവചരിത്രം പറയുന്ന ലേഖനമാണ് ഈ നോവല്‍. തന്നെ ആരോ പുറം തലയില്‍ അടിക്കാന്‍ കൈയ്യോങ്ങുന്നതായി എസ് ഐ ക്ക് തോന്നും. അത് വെറുമൊരു തോന്നലാണോ എന്ന സംശയത്തില്‍ ടപേന്ന് വെട്ടിത്തിരിഞ്ഞ് പിന്നിലോട്ട് നോക്കും എന്ന് പറഞ്ഞു കൊണ്ടാണ് ഷിനിലാല്‍ വായനയിലേക്ക് ക്ഷണിക്കുന്നത്. പീലിപ്പോസ് വെട്ടിത്തിരിഞ്ഞുള്ള നോട്ടം ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. അതോടുകൂടി പീലിപ്പോസ് എസ് ഐ.ക്ക് തല വെട്ട് എന്നൊരു പുതിയൊരു പേരും കൂടി വീണു.

അപ്പന്‍ ഏലിസണ്‍ മകന്‍ പീലിപ്പോസ് പോലീസാകണമെന്നുള്ള ആഗ്രഹം ആണ് .അപ്പന്‍ പറഞ്ഞ് കൊടുത്ത ചട്ടമ്പിമാരുടെ കഥകള്‍ നമ്മുടെ ജീവിത പരിസരങ്ങളില്‍ നമുക്കു മുമ്പോ നമുക്കു പരിചിതരായ ഗുണ്ടകളുടെ ചരിത്രം നമ്മള്‍ കേട്ടിട്ടുണ്ടാകും. ഷിനിലാല്‍ കഥകള്‍ കേള്‍ക്കുകയല്ല ചെയ്തത് നെഞ്ചിലേറ്റി എഴുതി നോവലാക്കി. ഓരോ അധ്യായങ്ങളിലൂടെയും ചട്ടമ്പിമാര്‍ വിലസുമ്പോള്‍ വായനക്കാര്‍ അടിയുടെ ആരാധകരായി മാറും. വീരന്‍മാരായനാട്ടു ചട്ടമ്പിമാരും അവരുടെ വീരേതിഹാസങ്ങളും നമ്മുടെ മുമ്പില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഒരു ദേശത്തിന്റെയോ, കഥാപാത്രത്തിന്റെയോ പേരില്‍ ഒരു നോവലിന്റെ വായന നമ്മുടെ ഹൃദയത്തില്‍ പതിഞ്ഞെങ്കില്‍ വായന അത്രയും ആഴത്തില്‍ പതിഞ്ഞിരിക്കണം.

ചട്ടമ്പിമാരുടെ കഥകളുടെ പേജുകള്‍ മറിക്കുമ്പോള്‍ പീലിപ്പോസ് ചോദിക്കുന്നു അപ്പാ ഞാന്‍ പോലീസാവണോ ചട്ടമ്പിയാവണോ? പോലീസാവ് പോലീസായാല്‍ നെനക്ക് പോലീസും ആവാം ചട്ടമ്പിയുമാവാം എന്ന് ഏലിസണ്‍ പാതി മയക്കത്തില്‍ പറയുന്നിടത്താണ് നോവല്‍ കുതിക്കുന്നത്.

ഷിനിലാല്‍ തന്റെ അയത്‌നലളിതമായ ശൈലിയില്‍ തമാശ കലര്‍ത്തി ഒറ്റ ശ്വാസത്തില്‍ നോവല്‍ എഴുതിയിരിക്കുന്നു. ഒറ്റയിരുപ്പില്‍ വായിച്ചാസ്വദിക്കാം. നോവലിന്റെ ഒടുവില്‍ തന്നെയാരോ പിന്‍ തലയില്‍ അടിക്കാന്‍ വരുന്നതായി വായനക്കാര്‍ക്ക് തോന്നും. അത് വെറുമൊരു തോന്നല്‍ മാത്രമോ എന്ന സംശയം തീര്‍ക്കാന്‍ ഇടയ്ക്കിടയ്ക്ക് തല വെട്ടിച്ച് തിരിഞ്ഞു നോക്കിക്കൊണ്ടിരിയ്ക്കും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.