ചന്തച്ചട്ടമ്പികളുടെ ലോകം
വി ഷിനിലാലിന്റെ ‘അടി’ എന്ന നോവലിന് രാധാകൃഷ്ണന് ചെറുവള്ളി എഴുതിയ വായനാനുഭവം
വ്യവസഥപിത നോവൽ ഭാവുകത്തത്തിനും സ്വരൂപത്തിനുള്ള അടിയാണ് ഷിനിലാലിൻെറ
നോവൽ. തെക്കൻ തിരുവിതാംകൂറിൽ ഒരുപക്ഷേ കേരളത്തിലാകമാനവും കഴിഞ്ഞ
നൂറ്റാണ്ടിൻെറ ആരംഭം മുതൽ ഉത്തരാർദ്ധം വരെ നിലനിന്ന സമാന്തര അധികാരഘടനയുടെ അടിത്തട്ടിൻെറ ആഖ്യാനമാണ് ”അടി”.
ചന്തച്ചട്ടമ്പികളുടെ ലോകമാണ് അനാവൃതമാകുന്നത്. അവിടെ നായരും മേത്തനും പുലയനും ചന്തപ്പെണ്ണുങ്ങളും വച്ചോണ്ടിരിപ്പുകാരികളുമുണ്ട്. തെക്കൻ തിരുവനന്തപുരത്ത് പ്രാബല്യത്തിലിരുന്ന ഉശിരൻ തെറികൾ കീഴാള ജീവിതങ്ങളുടെ ബ്രഹ്മാസ്ത്രങ്ങളായിരുന്നു.
പറിച്ചാങ്കൊട്ടയും കാവൂസും ലവണ്ടിയുമെല്ലാം മറവിയിൽ നിന്നും മറനീക്കി ആനയിക്കപ്പെട്ടു. ഭാഷ, പ്രത്യേകിച്ചും വ്യവഹാര ഭാഷ സംസ്കാരത്തിൻെറയും ചരിത്രത്തിൻെറയും പ്രധാന അടരുകളാണ്.
അടി തെക്കൻ മലയാളത്തിൻെറ ചന്തമാണ്. സി വിയാൽ താഴ്ത്തിയെടുത്ത തെക്കൻ മലയാളത്തിൻെറ തുലാസുതട്ട് കാലക്രമേണ ഉയർന്നു നിന്നു. ഇപ്പോഴാണാ തട്ട് താണു
വരുന്നത്. ഷിനിലാലും പികെ സുധിയും കെ എസ് രതീഷും പ്രശാന്ത് ചിന്മയനും വിവേകാനന്ദൻെറ കള്ളിനുശേഷം ഏറെക്കാലംആ തട്ടിൽ ഈടുവയ്ക്കന്നു. ബഷീറിനും ഉറൂബിനും എംടിക്കും കിട്ടിയ ഭാഷാ പ്രയോഗ സൗജന്യം തെക്കൻ ഭാഷക്കും കിട്ടിത്തുടങ്ങുന്നു. ഭാഷാ പ്രയോഗത്തിൻെറ അക്ഷയ ഖനിയാണ് അടി. അരനൂറ്റാണ്ടത്തെ നെടുമങ്ങാടൻ ജീവിതത്തെ പല ഖണ്ഡങ്ങളിയി കീറി തിരിച്ചും മറിച്ചും ഒട്ടിച്ച് ആക്ഷേപത്തിൻെറ മോൾഡിൽ വാർത്ത ഈ കൃതി ഒറ്റ മൂച്ചിന് വായിച്ചു തീർക്കാം. ദളിത് സ്വത്വസംസ്ഥാപനത്തിൽ അയ്യങ്കാളിമുതൽ കമ്യൂണിസ്ററ് പാർടിമുതൽ ഇങ്ങോട്ട് അടി അഥവാ ബലപ്രയോഗം വഹിച്ച പങ്കിൻെറ ആവിഷ്കാരം കൂടിയാണിത്.
ഷിനിലാൽ ബാക്കിയുള്ള എഴുത്തുകാർ എഴുതാനറയ്ക്കുന്നത് എഴുതി. ഒരു ജനത
ഒളിച്ചുപിടിക്കുന്നത് വലിച്ചു പുറത്തിട്ടു ഷിനിലാൽ. അടുത്തകാലത്തു വായിച്ചതിൽ
ഏറ്റവും രസിച്ച കൊതിച്ച രചന.
പുസ്തകം വാങ്ങാന് ക്ലിക്ക് ചെയ്യൂ
Comments are closed.