DCBOOKS
Malayalam News Literature Website

ഇന്ത്യന്‍ ചരിത്രത്തിലെ രണ്ട് നൂറ്റാണ്ടുകളുടെ സഞ്ചലനം

‘ഇന്ത്യഗാന്ധിക്കുശേഷം‘ എന്ന കൃതിക്കുശേഷം പ്രശസ്ത ചരിത്രകാരനായ രാമചന്ദ്ര ഗുഹയുടെ ആസ്വാദ്യകരമായ മറ്റൊരു രചനകൂടി മലയാളത്തില്‍  ‘ആധുനിക ഇന്ത്യയുടെ ശില്പികള്‍‘. ബൃഹത്തായ ഒരു രാഷ്ട്രീയചരിത്രം സ്വന്തമായുള്ള രാജ്യമാണ് ഇന്ത്യ. മാറിമാറിവരുന്ന നേതാക്കളുടെ ചിന്തകള്‍ക്കനുസരിച്ച് ആ ചരിത്രം നിരന്തരം മാറ്റിമറിക്കപ്പെടുന്നു. നമ്മുടെ ജനാധിപത്യചരിത്രത്തില്‍ തങ്ങളുടെ മുദ്രകള്‍ അവശേഷിപ്പിക്കാന്‍ പരിശ്രമിച്ച അത്തരം നായകരുടെ ചിന്തകളും ജീവിതവുമാണ് ‘ആധുനിക ഇന്ത്യയുടെ ശില്പികള്‍‘ എന്ന തന്റെ കൃതിയിലൂടെ രാമചന്ദ്ര ഗുഹ അവതരിപ്പിക്കുന്നത്.

മഹാത്മ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ബി. ആര്‍. അംബേദ്കര്‍ തുടങ്ങിയ മഹാന്‍മാരെയും താരുതമ്യേന അപ്രശസ്തരായി ചരിത്രത്തിന്‍ ഇരുളില്‍ മറഞ്ഞുപോയ പല വിശിഷ്ട വ്യക്തിത്വങ്ങളെയും അവരെട ആശയങ്ങെളയുംപരിചയെപ്പടാനുള്ള അസുലഭ മായ അവസരം ഈ പുസ്തക ം നല്‍കുന്നു.കൂടാതെ ജാതി, മതം, സാമ്പത്തികം, ദേശീയത, ലിംഗസമത്വം, തുടങ്ങി ഇന്നും നമ്മുടെ സമൂഹത്തെപിടിച്ചുലയ്ക്കുന്ന വിഷയങ്ങളുടെ പ്രഭവസ്ഥാനങ്ങളെയും അവയെക്കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ചയും നല്‍കാന്‍ ഈ പുസ്തകത്തിന് സാധിക്കും.

പുസ്തകത്തിന് രാമചന്ദ്ര ഗുഹ എഴുതിയ ആമുഖക്കുറിപ്പ്

Textലോകത്തിലെ ഏറ്റവും രസകരമായരാജ്യമാണ് ഇന്ത്യ എന്ന് ഞാന്‍ വിശ്വസിക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ഇത് ഒരു ചരിത്രകാരന്റെ നിഷപ്ക്ഷമായ നിരീക്ഷണമാണ്, ഒരു പൗരന്റെ വിഭാഗീയമായ അവകാശവാദമല്ല. അതേസമയം ഇന്ത്യ നമ്മെവല്ലാതെ ചൊടിപ്പിക്കുന്ന രാജ്യവുമാകാം. ഏറ്റവുശ്രേണണീദ്ധവും ഏറ്റവും അവമതിക്കുന്നതും ആയ രാജ്യം എന്ന വിശേഷണവും അതിനുചേരും. ഉപയോഗിക്കുന്ന വിശേഷണങ്ങള്‍ക്ക് അതീതമായി അത് ലോകത്തെ ഏറ്റവും രസകരമായ രാജ്യമായിത്തന്നെ നിലകൊള്ളുന്നു.

ഒന്നാമത്, ഇന്ത്യയുടെ വലുപ്പം. അത് അതിഭീമമാണ്. മാനവവംശത്തിന്റെ ആറിലൊന്ന് പാര്‍ക്കുന്നത് ഇവിടെയാണ്. രണ്ടാമത്, അതിന്റെ അതിരുകള്‍ക്കുള്ളില്‍ അത്ഭുതകരമായവൈവിധ്യം പുലരുന്നു. മതം, ഭാഷ,ജാതി, വംശം, പരിസ്ഥിതി, സാങ്കേതികവിദ്യ, വസ്ത്രം, ഭക്ഷണസ്രമ്പദായം എന്നിവയിലെല്ലാം ഈ വൈവിധ്യം കാണാം. അങ്ങനെയുള്ള വ്യത്യസ്തതകള്‍ അടയാളെപ്പടുത്തിയ പലതരം ജനതകളാണ് ഇവിടെയുള്ളത്. ഇതുമാത്രമല്ല ഇന്ത്യയെ രസകരമാക്കുന്നത്. വലുപ്പം, വൈവിധ്യം എന്നിവയ്ക്കപ്പുറം ഇന്ത്യ ഒരേസമയം അഞ്ച് നാടകീയപരിവര്‍ത്തനങ്ങളിലൂടെ കടന്നുപോകുകയാണ് എന്നവസ്തുതയും ഉണ്ട്. ഇന്ത്യയില്‍ അഞ്ച് വിപ്ലവങ്ങളാണ് ഒരേസമയം നടന്നുപോന്നിരുന്നത്, ഇപ്പോഴും
നടന്നുകൊണ്ടിരിക്കുന്നത്: നഗരവത്കരണവിപ്ലവം, വ്യവസായവിപ്ലവം ദേശീയവിപ്ലവം, ജനാധിപത്യവിപ്ലവം,സാമൂഹികവിപ്ലവം. ഒരേസമയം എന്നതാണ് മുഖ്യപദം. യൂറോപ്പിലും വടേക്ക അമേരിക്കയിലും ഈ വിപ്ലവങ്ങള്‍ പല ഘട്ടങ്ങളായാണ് നടന്നത്.

യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ കാര്യമെടുക്കുക. അത് ദേശീയ സ്വാത്രന്ത്യം പ്രഖ്യാപിച്ചത് പതിനെനട്ടാംനൂറ്റാണ്ടില്‍, നഗരവത്കരിച്ചതും വ്യവസായവത്കരിച്ചതും പത്തൊമ്പതാം നൂറ്റാണ്ടില്‍, ജനാധിപത്യമായത് ഇരുപതാം നൂറ്റാണ്ടില്‍ മാത്രംസ്ത്രീകള്‍ക്കും ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കും വോട്ടവകാശം ഉറപ്പാക്കിയപ്പോള്‍. പലേദേശീയതകളായി ചിതറിക്കിടന്നിരുന്ന യൂറോപ്പ് എന്ന ഭൂഖണ്ഡത്തിലാകെട്ട, ഈവ്യത്യസ്ത വിപ്ലവങ്ങളുടെ ഗതിവേഗം പല രാജ്യങ്ങളിലും പല തോതിലായിരുന്നു. ജനാധിപത്യവിപ്ലവംവന്നത് ദേശീയവിപ്ലവം നടന്ന് പല ദശകങ്ങള്‍ (ചിലേപ്പാള്‍ അതില്‍കൂടുതലും) കഴിഞ്ഞാണ് എന്നതാണ് നിര്‍ണായകം. അതായത്, ഒരുപ്രത്യേക അതിര്‍ത്തിക്കകത്ത് വസിക്കുന്നവര്‍ തങ്ങളെ ഭരിക്കാനുള്ള നേതാക്കെള തെരഞ്ഞെടുക്കുന്നതിനുള്ള സ്വാത്രന്ത്യം കിട്ടുന്നതിന് വളെര മുമ്പുതെന്ന ഒരൊറ്റെകാടിക്കീഴില്‍, ഒരേ നാണയം ഉപേയാഗിക്കുന്നവരായി മാറിയിരുന്നു.യു.എ.സ്സിനെക്കാള്‍ മൂന്നിരട്ടിയാണ് ഇന്ത്യയിെല ജനസംഖ്യ. (യൂറോപ്പിലുള്ളത്രയും വരും ഇവിടത്തെപ്രധാന ഭാഷകളുടെ എണ്ണം. ഗണ്യമായ ഒരു വ്യത്യാസമുണ്ടുതാനും ഇവിടെയുള്ള പ്രധാന ഭാഷകള്‍ ഒരാന്നിനും തനതായ ലിപിയുമുണ്ട്.

ഇവിടെത്ത മതപരമായ വൈവിധ്യം യു.എസ്സിനെയും യൂറോപ്പിനെയും അതിശയിപ്പിക്കുന്നു. ഇന്ത്യസ്വാത്രന്ത്യലബ്ധിയോടെതന്നെ ജനാധിപത്യരാജ്യമായി. എന്നാല്‍ പടിഞ്ഞാറന്‍ യൂറോപ്പിലും വടക്കേഅമേരിക്കയിലും ജനാധിപത്യം വരുന്നതിനും എത്രയോ മുമ്പ് രാഷ്ട്രപദവി വെന്നത്തിയിരുന്നു എന്നതാണ് വ്യത്യാസം; ഏഷ്യയിലെതന്നെ മുഖ്യ അയല്‍രാജ്യമായ ചൈനയാകട്ടെ, രാഷ്ട്രപദവി നിലനിര്‍ത്തുന്നത് ഒറ്റപ്പാര്‍ട്ടി മര്‍ദ്ദകഭരണത്തിലൂടെ മാത്രമാണ്. ഏതായാലും വ്യവസായ ദേശീയവിപ്ലവങ്ങള്‍ വമ്പിച്ച സംഘര്‍ഷങ്ങളും തിരത്തള്ളലുകളും സൃഷ്ടിച്ചതുപോലെ ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ ഉണ്ടായേപോലെ ഇന്ത്യയില്‍ ഈ സംഘര്‍ഷങ്ങള്‍ രണ്ടു തരത്തില്‍ ആവിഷ്‌കൃതമായി എന്നു കാണാം: ഒരുവശത്ത് സായുധമുേന്നറ്റങ്ങള്‍, വിഘടനവാദപരമായ പ്രസ്ഥാനങ്ങള്‍;മറുവശത്ത്‌ െതരുവ് പ്രകടനങ്ങള്‍, നിയമപരമായ െവല്ലുവിളികള്‍, പ്രത്രപചാരണങ്ങള്‍, പാര്‍ലെമന്ററി സംവാദങ്ങള്‍; അതായത്,ഒരു ജനാധിപത്യം അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രാഷ്്രടീയ പ്രവര്‍ത്തനങ്ങള്‍, സംഭാഷണങ്ങള്‍ എന്നീ പ്രകിയകളാണ് ഇവിടെ നടന്നത്.രാജ്യത്തിന്റെ വലുപ്പം, അധികം ജനതയുടെ വൈവിധ്യം, അധികം പഞ്ചവിപ്ലവങ്ങളുടെ ഏകകാലികത, ഈ സമീകരണമാണ് ഇന്ത്യയെ ലോകത്തിലെ ഏറ്റവും രസകരമായ രാജ്യമാക്കി മാറ്റുന്നത്.

”ആധുനിക ഇന്ത്യയുടെ ശില്പികള്‍’ എന്ന ഈ ഗ്രന്ഥത്തില്‍ ഉള്‍െക്കാള്ളിച്ചിട്ടുള്ള വ്യക്തികള്‍ ഈ വിപ്ലവങ്ങല്‍ലൂെട ജീവിച്ചവരാണ്, അവയ്ക്ക് ആക്കം കൂട്ടാനും പുനര്‍രൂപീകരണം നടത്താനും മറ്റുമായി പോരാടിയവരാണ്. അത്തരം പ്രക്രിയകള്‍ തങ്ങള്‍ക്കുമേല്‍, തങ്ങളുടെ സഹജീവികള്‍ക്കുമേല്‍, ഉണ്ടാക്കിയ പ്രത്യാഘാതെത്തപ്പറ്റി എഴുതിയവരുമാണ് അവര്‍ എന്നതാണ് നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും താത്പര്യമുളവാക്കുന്ന വശം. അവരുെട രചനകള്‍ ഈ പഞ്ചവിപ്ലവങ്ങളുടെ ആഴങ്ങളിലേക്ക് അന്വേഷണം നടത്തുന്നവയാണ്, സമ്പദ്‌വ്യവസ്ഥയുടെ പരിവര്‍ത്തനത്തില്‍ നഗരത്തിന്റെയും നാട്ടിന്‍പുറത്തിന്റെയും താതപ്‌ര്യങ്ങള്‍ സമന്വയിപ്പിക്കുന്നത് എങ്ങനെ, മതപരമായ വൈവിധ്യത്തിനും രസക്കേടുകള്‍ക്കും ഇടയില്‍ ദേശീയൈക്യം ഊട്ടിയുറപ്പിക്കുന്നത് എങ്ങനെ, സ്്രതീകളുടെയും കീഴ് ജാതിക്കാരുടെയും അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നത് എങ്ങനെ, ചിലപ്പോഴൊക്കെ പരസ്പരവിരുദ്ധങ്ങളാകുന്ന വ്യക്തിസ്വാത്രന്ത്യം, സാമൂഹികസമത്വം എന്നീ സംവര്‍ഗ്ഗങ്ങളെ പൊരുത്തെപ്പടുത്തുന്നത് എങ്ങെന എന്നൊക്ക അവര്‍ ചിന്തിച്ചു. സിദ്ധാന്തവും പ്രയോഗവും ചിന്തയും പ്രവൃത്തിയും ഒരുപോലെ കണ്ടിരുന്ന ഇവരില്‍ ചിലുടെ വ്യക്തിത്വക്രമീകരണം ഒരേസമയം പുറേമക്കും അകേമക്കും തിരിഞ്ഞതായിരുന്നു.രാജ്യത്തെ ഏകീകരിക്കാനും കൂടുതല്‍ ജനാധിപത്യ സ്വഭാവമുള്ളതാക്കാനും പ്രയത്‌നിക്കുമ്പോള്‍ത്തന്നെ പരസ്പരബന്ധിതത്വം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന പുറംലോകവുമായി ഇന്ത്യയ്ക്ക് വ്യവഹരിക്കാന്‍ ഏറ്റവും ഉത്പാദനക്ഷമമായ മാര്‍ഗ്ഗങ്ങള്‍ ഏവ എന്നും അവര്‍ അന്വഷിച്ചു.

ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കാള്ളിച്ചിട്ടുള്ള സ്ത്രീകളും പുരുഷന്മാരും ഒരേ സ്വരത്തില്‍ സംസാരിച്ചിരുന്നവരല്ല. അവരുടെ വീക്ഷണങ്ങള്‍ ചിലപ്പോള്‍ അനുപൂരകവും പലപ്പോഴും മത്സരിക്കുന്നതുമായിരുന്നു. പക്ഷേ, അവരുടെ വാക്കുകള്‍ എല്ലായ്‌പ്പോഴും മാര്‍ഗ്ഗനിര്‍ദ്ദേശകങ്ങളായിരുന്നു. അവരുടെ രചനകള്‍ കേവലം അക്കാദമികതാത്പര്യം മാത്രം ഉണര്‍ത്തുന്നവയായിരുന്നില്ല, ഇപ്പോഴും അങ്ങനെയല്ല; ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ രൂപീകരണം , പരിണാമം എന്നിവയക്കുമേല്‍ നിര്‍വചനാത്മകമായ സ്വാധീനമാണ് അവ ചെലുത്തിയത്. ഇവിടെ ചേര്‍ത്തിട്ടുള്ള ലേഖനങ്ങളടെയും പ്രസംഗങ്ങളുടെയും ഭാഗങ്ങള്‍ നമ്മെ ഉപഭൂഖണ്ഡം ആദ്യമായി (അത് ആവശ്യപ്പെടാതെ തന്നെ ) ആധുനികതയുമായി നടത്തിയ വ്യവഹാരം മുതല്‍ ഇന്ത്യന്‍ സ്വാത്രന്ത്യസമരത്തിന്റെ വിവിധഘട്ടങ്ങളിലൂടെ സഞ്ചരിച്ച്‌ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ ആറ് പതിറ്റാണ്ട് പഴക്കമുള്ള ചര്യകളിലേക്കും വെളിച്ചം വീശുന്നു. അവയിലൂടെ ഇന്ത്യന്‍ ചരിത്രത്തിലെ രണ്ട് നൂറ്റാണ്ടുകളുടെ സഞ്ചലനം നമുക്ക് വായിച്ചെടുക്കാം . ലോകത്തെ ഏറ്റവും രസകരമായ രാജ്യത്തിന്റെ ഏറ്റവും രസകരമായ അനുഭവങ്ങളാണ് ആ ചരിത്രം രൂപപ്പെടുത്താനും നിര്‍വചിക്കാനും സഹായിച്ച വ്യക്തികളുടെതന്നെ ദര്‍ശനങ്ങളിലൂടെ, വ്യാഖ്യാനങ്ങളിലൂടെ, ചുരുള്‍ നിവരുന്നത്.

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR ഇന്നത്തെ ബെസ്റ്റ് സെല്ലേഴ്‌സിൽ വായനക്കാർക്കായി രാമചന്ദ്ര ഗുഹയുടെ ‘ആധുനിക ഇന്ത്യയുടെ ശിൽപികൾ’ എന്ന കൃതിയും, കാത്തിരിക്കുക.

Comments are closed.