മുതിര്‍ന്ന നടി കെ.ജി. ദേവകിയമ്മ അന്തരിച്ചു
തിരുവനന്തപുരം: കലാനിലയം നാടകവേദി സ്ഥാപകനും തനിനിറം പത്രത്തിന്റെ സ്ഥാപക പത്രാധിപരുമായിരുന്ന പരേതനായ കലാനിലയം കൃഷ്ണന്‍ നായരുടെ ഭാര്യയും പ്രശസ്ത റേഡിയോ, നാടക, ടെലിവിഷന്‍ സിനിമാ അഭിനേതാവുമായ കെ.ജി.ദേവകിയമ്മ (97) അന്തരിച്ചു. ഇന്നലെ രാത്രി പി.ടി.പി നഗറിലെ ഇളയമകളുടെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1.30ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
തിരുവിതാംകൂര്‍ റേഡിയോ നിലയത്തിലെ സ്ഥാപക ആര്‍ട്ടിസ്റ്റുകളില്‍ ഒരാളായിരുന്നു ദേവകിയമ്മ. കലാനിലയം കൃഷ്ണന്‍ നായരും ദേവകിയമ്മയും ചേര്‍ന്നാണ് 1963-ല്‍ കലാനിലയം നാടകസംഘം രൂപീകരിച്ചത്.
മക്കള്‍: ഡി.കെ.കലാവതി, ഡി.കെ.ഗീത, ഡി.കെ.മായ, കെ.ജീവന്‍കുമാര്‍, ഡി.കെ.ദുര്‍ഗ.
Comments are closed.