നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ദിലീപിന് കൈമാറാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണത്തിനിടെ പിടിച്ചെടുത്ത ദൃശ്യങ്ങളുടെ പകര്‍പ്പ് കൈമാറണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. ദൃശ്യങ്ങള്‍ നല്‍കിയാല്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. നേരത്തെ മജിസ്‌ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
വിചാരണ വൈകിക്കുന്നതിന് വേണ്ടിയാണ് ദിലീപ് ഹര്‍ജികള്‍ നല്‍കിയതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭ്യമാക്കേണ്ടതുണ്ട്. സി.ബി.ഐക്ക് വിടാന്‍ തക്ക അസാധാരണ സാഹചര്യങ്ങള്‍ കേസിന് ഇല്ലെന്നും ഏതു തരത്തിലുള്ള അന്വേഷണം വേണമെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കേസില്‍ 32 രേഖകള്‍ കൂടി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ദിലീപ് വിചാരണ കോടതിയേയും സമീപിച്ചിരുന്നു. ആക്രമണ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് അടക്കമുള്ള രേഖകളാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന രേഖകള്‍ പ്രതിഭാഗത്തിന് നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വിഭാഗം കോടതിയില്‍ നിലപാടെടുത്തു.
Comments are closed.