നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവന്‍ നല്‍കിയ മൊഴി പുറത്ത്
നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവന്‍ നല്‍കിയ മൊഴി പുറത്ത്. ആക്രമിക്കപ്പെട്ട നടി ഉള്ളതും ഇല്ലാത്തതും ‘ഇമാജിന്‍’ ചെയ്തു പറയുമെന്നാണു കാവ്യ വ്യക്തമാക്കിയത്. ദിലീപും മഞ്ജുവുമായുളള പ്രശ്‌നങ്ങള്‍ക്ക് നടിയും കാരണമായതായി കാവ്യ മൊഴിയില്‍ പറയുന്നു.
മനോരമ ന്യൂസ് ആണ് മൊഴി പുറത്ത് വിട്ടിരിയ്ക്കുന്നത്. നേരത്തേ ദിലീപിനെതിരെ നടന്‍ സിദ്ദിഖ്, മഞ്ജു വാര്യര്‍, റിമി ടോമി, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുടെ മൊഴിയും പുറത്തു വന്നിരുന്നു.
ദിലീപേട്ടനും ആദ്യ ഭാര്യ മഞ്ജുവുമായുള്ള പ്രശ്‌നങ്ങള്‍ എന്നു മുതലാണു തുടങ്ങിയത് എന്ന് തനിക്ക് അറിയില്ലെന്നാണ് കാവ്യ പറയുന്നത്. അവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ആക്രമിക്കപ്പെട്ട നടിയും കാരണമായിട്ടുണ്ട്. ദിലീപേട്ടനും മഞ്ജുച്ചേച്ചിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണക്കാരി താനാണെന്ന് ആക്രമിക്കപ്പെട്ട നടി പലരോടും പറഞ്ഞത് താന്‍ കേട്ടറിഞ്ഞിട്ടുണ്ട്. അമ്മ റിഹേഴ്‌സല്‍ ക്യാംപിലടക്കം ദിലീപിനെയും തന്നെയും കുറിച്ച് പറഞ്ഞു. നടി ബിന്ദു പണിക്കര്‍ ഇക്കാര്യം ദിലീപിനടുത്ത് സൂചിപ്പിക്കുകയും ചെയ്തു. ആവശ്യമില്ലാത്ത വര്‍ത്തമാനം പറയരുതെന്ന് ദിലീപിന്റെ പരാതിപ്രകാരം നടന്‍ സിദ്ദിഖ് നടിക്ക് മുന്നറിയിപ്പ് നല്‍കിയെന്ന് കാവ്യയുടെ മൊഴിയില്‍ വ്യക്തമാകുന്നു.
നടി ആക്രമിക്കപ്പെട്ട വിവരം അറിയുന്നത് ഗായിക റിമി ടോമി വിളിച്ചപ്പോഴാണ്.പള്‍സര്‍ സുനിയെ തനിക്കറിയില്ല. അങ്ങനെയൊരാളെ കണ്ടതായി ഓര്‍മയില്ല. വീട്ടില്‍ വന്നിട്ടുണ്ടോയെന്നും അറിയില്ല. നടി ആക്രമിക്കപ്പെട്ട കാര്യം ദിലീപേട്ടന്‍ അറിയുന്നത് പിറ്റേന്ന് രാവിലെ ആന്റോ ജോസഫ് പറഞ്ഞിട്ടാണ്.
അതേസമയം, മഞ്ജുവിന്റെയും സംയുക്താവര്‍മ്മയുടെയും കുഞ്ചാക്കോബോബന്റെയും നടന്‍ സിദ്ദിഖിന്റയും, ഗായിക റിമി ടോമിയുടെയും മൊഴി ദിലീപിന് എതിരാണ്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് കടുത്ത വൈരാഗ്യമുണ്ടായിരുന്നു എന്നു തെളിയിക്കുന്നതാണ് ഇവരുടെ മൊഴി.
Comments are closed.