നടിയെ ആക്രമിച്ച കേസ്; തെളിവുകളും രേഖകളും ദിലീപിന് കൈമാറി
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട തെളിവുകളും രേഖകളും നടന്‍ ദിലീപിന് പ്രോസിക്യൂഷന്‍ കൈമാറി. സിസിടിവി ദൃശ്യങ്ങള്‍, ഫോറന്‍സിക് പരിശോധന ഫലങ്ങള്‍, ഓഡിയോ ക്ലിപ്പുകള്‍, രണ്ട് മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലം, മുഖ്യപ്രതി പള്‍സര്‍ സുനി അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയ കുറ്റസമ്മത മൊഴിയുടെ ശബ്ദരേഖയുടെ പകര്‍പ്പ് എന്നിവയും കൈമാറിയിട്ടുണ്ട്. പ്രതിഭാഗത്തിന് തെളിവുകള്‍ കൈമാറണമെന്ന അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ തെളിവ് നല്‍കാന്‍ തയ്യാറായത്
അതേസമയം, നടിയെ ആക്രമിക്കുന്ന രംഗം ചിത്രീകരിച്ച വീഡിയോ ക്ലിപ് ഉള്‍പ്പെടെ നല്‍കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. വീഡിയോ ക്ലിപ്പില്‍ ദൂരൂഹത ചൂണ്ടിക്കാട്ടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്. എന്നാല്‍ വീഡിയോ ക്ലിപ് പുറത്തുപോകുന്നത് നടിയുടെ സകാര്യതയെ ബാധിക്കുമെന്നും ഭീഷണിയാകുമെന്നുമാണ് പ്രോസിക്യുഷന്‍ ഉന്നയിക്കുന്ന മറുവാദം.
Comments are closed.