DCBOOKS
Malayalam News Literature Website

നടന്‍ വിജയ്ക്ക് ആദായനികുതി വകുപ്പിന്റെ ക്ലീന്‍ ചീറ്റ്

ചെന്നൈ; നടന്‍ വിജയ്ക്ക് ക്ലീന്‍ ചീറ്റ് നല്‍കി ആദായനികുതി വകുപ്പ്. ബിഗില്‍, മാസ്റ്റര്‍ എന്നീ സിനിമകളുടെ പ്രതിഫലത്തിന് വിജയ് കൃത്യമായി നികുതി അടച്ചിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായതോടെയാണ് ആദായനികുതി വകുപ്പിന്റെ ക്ലീന്‍ ചീറ്റ്.

ബിഗിലിന് പ്രതിഫലതുകയായി 50 കോടിയും മാസ്റ്ററിന് 80 കോടിയുമാണ് വിജയ് വാങ്ങിയതെന്നും രണ്ട് സിനിമകള്‍ക്കും കൃത്യമായി തന്നെ നികുതി അടച്ചിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ക്‌ലീന്‍ ചിറ്റിന് തൊട്ടുമുമ്പ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിജയ്!യുടെ വീട്ടിലെത്തി നിരോധന ഉത്തരവുകള്‍ പിന്‍വലിച്ചു. വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ മുന്‍ റെയ്ഡിനിടെ സീല്‍ വെച്ച ലോക്കറുകളും റൂമുകളും ഡ്രോയറുകളും തുറന്നുകൊടുത്തു.

ഫെബ്രുവരിയില്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ നെയ്‍വേലിയിലെ ലൊക്കേഷനില്‍ നിന്നാണ് വിജയ്‍യെ ആദായ നികുതി വകുപ്പ് റെയ്ഡിന്റെ ഭാഗമായി വിളിപ്പിക്കുന്നത്.

Comments are closed.