നടന്‍ അനീഷ് ജി. മേനോന്‍ വിവാഹിതനാകുന്നു
യുവനടന്‍ അനീഷ് ജി. മേനോന്‍ വിവാഹിതനാകുന്നു. ഐശ്വര്യ രാജനാണ് വധു. ഓഗസ്റ്റ് 23-നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. താന്‍ വിവാഹിതനാകാന്‍ പോകുന്നുവെന്ന കാര്യം അനീഷ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. വിവാഹതീയതി പിന്നീടറിയിക്കുമെന്ന് അനീഷ് പറഞ്ഞു.
അപൂര്‍വ്വരാഗം, ബെസ്റ്റ് ആക്ടര്‍, ദൃശ്യം, മംഗ്ലീഷ്, വള്ളിയും തെറ്റി പുള്ളിയും തെറ്റി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അനീജ് ജി. മേനോന്‍ മലപ്പുറം വളാഞ്ചേരി സ്വദേശിയാണ്. സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്‍, ഒരു അഡാര്‍ ലവ് എന്നിവയാണ് അനീഷിന്റെ പുതിയ ചിത്രങ്ങള്‍.
Comments are closed.