‘ആസിഡ് ഫ്രെയിംസ്’; പുസ്തകപ്രകാശനവും സുഹൃദ് സംഗമവും സംഘടിപ്പിച്ചു
കല്പ്പറ്റ: ശാസ്ത്രരംഗത്തെ അതുല്യപ്രതിഭ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിതം പറയുന്ന ബാലന്‍ വേങ്ങരയുടെ പുതിയ നോവല്‍ ആസിഡ് ഫ്രെയിംസ് പ്രകാശിപ്പിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ ഷൗക്കത്ത് കഥാകൃത്ത് അര്‍ഷാദ് ബത്തേരിക്ക് നല്‍കി പുസ്തകം പ്രകാശനം ചെയ്തു.
കല്‍പ്പറ്റ ജി.എല്‍.പി സ്‌കൂളില്‍ വെച്ചു നടന്ന പരിപാടി വയനാട് ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍ ഐ.എ.എസാണ് ഉദ്ഘാടനം ചെയ്തത്. വയനാട് സാഹിത്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ബാലഗോപാല്‍ അദ്ധ്യക്ഷനായി. തുടര്‍ന്ന് നടന്ന സുഹൃദ് സംഗമത്തില്‍ ജീവന്‍ ജോബ് തോമസ്, ഷാജി പുല്‍പ്പള്ളി, അനില്‍ കുറ്റിച്ചിറ, സാദിര്‍ തലപ്പുഴ, ജെ.അനില്‍കുമാര്‍, ബാലന്‍ വേങ്ങര തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. ഡി സി ബുക്സാണ് ആസിഡ് ഫ്രെയിംസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Comments are closed.