അച്ഛനാണ് എന്റെ ദേശം; പുസ്തകപ്രകാശനം ആഗസ്റ്റ് 21ന്
ജ്ഞാനപീഠജേതാവായ എസ്.കെ. പൊറ്റെക്കാട്ടിനെക്കുറിച്ച് മകൾ സുമിത്ര ജയപ്രകാശ് എഴുതിയ ഓർമ്മകളുടെ സമാഹാരം ‘അച്ഛനാണ് എന്റെ ദേശം’ പുസ്തകപ്രകാശനം ആഗസ്റ്റ് 21ന്. എസ്.കെ പൊറ്റെക്കാട്ട് സാംസ്കാരിക കേന്ദ്രത്തിൽ ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി വൈക്കം മുഹമ്മദ് ബഷീറിന്റെ മകൾ ഷാഹിനയ്ക്ക് നൽകി പ്രകാശനം ചെയ്യും. മേയർ ഡോ.ബീന ഫിലിപ്പ് പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഡി സി ബുക്സാണ് പ്രസാധകർ.
സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഡോ.കെ.പി സുധീര പുസ്തകം പരിചയം നടത്തും. സുമിത്ര ജയപ്രകാശ്, കോഴിക്കോട് കോർപ്പറേഷൻ ക്ഷേമകാര്യ ചെയർമാൻ പി.ദിവാകരൻ, കെ.വി തോമസ്, റഹീം പൂവാട്ടുപറമ്പ്, പി.ദാമോദരൻ, ടി.വി.രാമചന്ദ്രൻ, പൂനൂർ കെ. കരുണാകരൻ തുടങ്ങിയവർ സംസാരിക്കും. എസ്.കെ സാംസ്കാരിക കേന്ദ്രം സെക്രട്ടറി പി.എം.വി പണിക്കർ സ്വാഗതവും ജോ.സെക്രട്ടറി ഇ ജയരാജൻ നന്ദിയും പറയും.
Comments are closed.