DCBOOKS
Malayalam News Literature Website

അക്യുപങ്ചര്‍ പഠിതാക്കള്‍ക്കും രോഗികള്‍ക്കും പ്രയോജനപ്രദമായ കൃതി

നൂറ്റാണ്ടുകളായി പിന്തുടര്‍ന്ന് വരുന്ന അതിപുരാതനവും ഫലപ്രദവുമായ ചികിത്സാ ശാഖയാണ് അക്യുപങ്ചര്‍ അക്യുപ്രഷര്‍. ഇന്ത്യയിലും ചൈനയിലും ദീര്‍ഘകാലമായി ഈ ചികിത്സാരീതി തുടര്‍ന്നുവരുന്നു. അക്യുപങ്ചറില്‍ ഉപയോഗിക്കുന്ന പല മര്‍മ്മ സ്ഥാനങ്ങളും മറ്റു രീതികളും കാലാകാലങ്ങളിലായി കേരളത്തിലെ മര്‍മ്മ ചികിത്സയില്‍ സ്ഥാനം പിടിച്ചിട്ടുള്ളതുമാണ്.

രോഗശമനത്തിനാവശ്യമായ ചികിത്സ നടത്തേണ്ട സ്ഥാനങ്ങളെക്കുറിച്ചുള്ള അറിവ് ചികിത്സയുടെ ഫലത്തിന് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഈ സ്ഥാനങ്ങള്‍ ശരീരത്തില്‍ തൊലിപ്പുറമേ അറിയാവുന്നവയാണ്. ആ പോയിന്റുകളില്‍ കൂടി പ്രപഞ്ചത്തിലേയും മനുഷ്യശരീരത്തിലേയും ജീവോര്‍ജ്ജങ്ങള്‍ തമ്മില്‍ ബന്ധപ്പെടുകയും ശരീരത്തിനാവശ്യമായ ഊര്‍ജ്ജം പ്രപഞ്ചത്തില്‍ നിന്ന് ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.

സര്‍വ്വ സാധാരണമായി കണ്ടുവരുന്ന രോഗങ്ങള്‍ക്കും ശാരീരിക ക്ലേശങ്ങള്‍ക്കുമുള്ള ഫലപ്രദമായ മരുന്നുരഹിതവും ലാഭകരവുമായ ചികിത്സാ സമ്പ്രദായമാണ് അക്യുപങ്ചര്‍. ഈ ചികിത്സാ ശാസ്ത്രത്തെ ആധികാരികമായി പരിചയപ്പെടുത്തുന്നതോടൊപ്പം ചികിത്സയുടെ അടിസ്ഥാനമായ യിന്നിന്റെയും യാങ്ങിന്റെയും അവയുടെ പരസ്പര വിനിമയങ്ങളെയും പരിചയപ്പെടുത്തുകയാണ് അക്യുപങ്ചര്‍ അക്യുപ്രഷര്‍ ചികിത്സാവിധികള്‍ എന്ന കൃതിയിലൂടെ ഡോ. രമ വെങ്കടരാമന്‍. രോഗങ്ങളും അവയ്ക്കുള്ള ചികിത്സാ സ്ഥാനങ്ങളും അവതരിപ്പിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍ അക്യുപങ്ചര്‍ ചികിത്സകള്‍ക്കു വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍, പോയിന്റുകളില്‍ പ്രഷര്‍ ഉപയോഗിക്കേണ്ട ശരിയായ ക്രമം എന്നിവയും വിശദീകരിക്കുന്നു. ശരീരത്തിലെ ഊര്‍ജ്ജങ്ങളെപ്പറ്റി മനസ്സിലാക്കി അവയെ ഉത്തേജിപ്പിച്ച് പ്രപഞ്ചത്തില്‍ നിന്ന് ജീവോര്‍ജ്ജം സ്വീകരിച്ച് സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനാവശ്യമായ അറിവുകള്‍ നല്കാന്‍ ഈ പുസ്തകം ഉപകരിക്കും. ഡിസി  ലൈഫ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതി പ്രൊഫ. ഗീതാലയം ഗീതാകൃഷ്ണനാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

Comments are closed.