പൗലോ കൊയ്‌ലോയുടെ അക്രയില്‍നിന്നും കണ്ടെടുത്ത ലിഖിതങ്ങള്‍ മൂന്നാം പതിപ്പില്‍
700 വര്‍ഷക്കാലമായി മറഞ്ഞു കിടന്നിരുന്ന ഒരു ലിഖിതം കണ്ടെടുക്കപ്പെടുന്നു. അനിവാര്യമായ പതനത്തെ അഭിമുഖീകരിക്കുന്ന ഒരു നഗരത്തിന്റെ അവസാന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അതിലടങ്ങിയിട്ടുണ്ടായിരുന്നു. രഹസ്യങ്ങളുടെ ചുരുളുകള്‍ നിവരുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്, പുലര്‍ച്ചെ സംഭവിക്കാന്‍ പോകുന്ന അക്രമകാരികളുടെ അധിനിവേശത്തെ മനസില്‍ കണ്ടുകൊണ്ട് അക്രാ നഗരത്തിലെ ജനങ്ങള്‍ വൈകുന്നേരം ഒത്തുകൂടി. അപ്പോള്‍ അവിടെ പ്രത്യക്ഷപ്പെട്ട ഒരാള്‍ അവരോട് തങ്ങളുടെ ഭീതികള്‍ അയാളുമായി പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ടു. പകരമായി പ്രത്യാശയും ആശ്വാസവും അയാള്‍ വാഗ്ദാനം ചെയ്തു. ധൈര്യത്തെയും ഏകാന്തതയേയും വിശ്വസ്തതയേയും നഷ്ടങ്ങളെയും കുറിച്ചുള്ള തന്റെ അത്യഗാധമായ ഉള്‍ക്കാഴ്ചകള്‍ ആ ജനങ്ങള്‍ക്കായി അയാള്‍ പകര്‍ന്നേകി. എക്കാലവും ഏതൊരു വ്യക്തിക്കും ജീവിതത്തില്‍ അനുവര്‍ത്തിക്കാവുന്ന അമൂല്യദര്‍ശനങ്ങളായിരുന്നു അവ.
ലോകപ്രശസ്ത ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കോയ്‌ലോയുടെ അക്രയില്‍ നിന്നും കണ്ടെടുത്ത ലിഖിതങ്ങള്‍ എന്ന നോവല്‍ ജറുസലേം പശ്ചാത്തലമായാണ് രചിച്ചിരിക്കുന്നത്. രഹസ്യസൂക്ഷിപ്പുകളുടെ കുടം പൊട്ടിച്ചെറിഞ്ഞ് ജീവിത ദര്‍ശനങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ ചിത്രീകരിക്കുകയാണ് ഈ നോവലില്‍. 2013-ല്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച അക്രയില്‍നിന്നും കണ്ടെടുത്ത ലിഖിതങ്ങള്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത് രമാ മേനോനാണ്. നോവലിന്റെ മൂന്നാം പതിപ്പ് പുറത്തിങ്ങി.
Comments are closed.