DCBOOKS
Malayalam News Literature Website

60-ാമത് നാസ കണ്‍വന്‍ഷന്‍ തസ്‌ലിമ നസ്‌റീന്‍ ഉദ്ഘാടനം ചെയ്തു

60-ാമത് നാസ (നാഷണല്‍ അസോസിയേഷന്‍ ഒഫ് സ്റ്റുഡന്റ്‌സ് ഓഫ് ആര്‍കിടെക്ട്) കണ്‍വന്‍ഷന്‍ ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലിമ നസ്‌റീന്‍ ഉദ്ഘാടനം ചെയ്തു. വാഗമണ്‍ ഡി സി സ്മാറ്റില്‍ നടന്ന ചടങ്ങില്‍ രവി ഡിസി, ബ്രിഗേഡിയര്‍, അശോക് കുമാര്‍. ടി എം സിറിയക്, ജോര്‍ജ് ഐക്കരക്കുന്നേല്‍, ജയിംസ് കവലയ്ക്കല്‍, ശ്രീവര്‍ദ്ധന്‍ രാജലിംഗ, അങ്കിത് റാണ, രതിമ ഡിസി എന്നിവര്‍ പങ്കെടുത്തു.

ചടങ്ങില്‍ Synagogues of Kerala എന്ന പുസ്തകവും തസ്ലിമ പ്രകാശിപ്പിച്ചു.
ചടങ്ങിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത തസ്ലിമ മുത്തലാഖ് നിരോധിച്ചാലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യനീതി ലഭിക്കുന്നില്ലെന്നും, സ്ത്രീകള്‍ക്കും തുല്യത ലഭിക്കുന്ന ഏക സിവില്‍ നിയമമാണ് ലോകത്ത് വരേണ്ടതെന്നും പറഞ്ഞു.

200 കോളജുകളില്‍നിന്നായി 3000 സാര്‍ക്-ദേശീയ ആര്‍കിടെക്ട് വിദ്യാര്‍ത്ഥികളും ആര്‍കിടെക്ചര്‍ പഠനമേഖലയില്‍ നിന്നുള്ള അഞ്ഞൂറില്‍പരം വിദഗ്ദ്ധഅദ്ധ്യാപകരും പങ്കെടുക്കുന്ന കണ്‍വന്‍ഷന്‍ ഫെബ്രുവരി 2 ന് സമാപിക്കും.

 

Comments are closed.