അക്കാദമിക് – റിസേർച്ച് ബുക്കുകൾക്കായി ഇനി ഓടിനടക്കേണ്ട, ഒരു ഫോൺ കോളിനിപ്പുറം ഞങ്ങളുള്ളപ്പോൾ !
ഉന്നതവിദ്യാഭ്യാസ രംഗത്ത് അക്കാദമിക് മികവിനുള്ള പുസ്തകങ്ങൾ, റിസേർച്ച് പുസ്തകങ്ങൾ ഇപ്പോൾ ഡിസി ബുക്‌സ് വഴി ലഭ്യമാക്കുന്നു. മെഡിക്കൽ, നഴ്സിംഗ് , എഞ്ചിനീയറിംഗ് , വിദ്യാർത്ഥികൾക്കുള്ള ടെക്സ്റ്റ് ബുക്കുകൾ, ഗൈഡുകൾ എന്നിവയും പി എസ് സി , കെ എ എസ് , യുജിസി ഉൾപ്പെടയുള്ള എല്ലാ മത്സര പൊതുപരീക്ഷകൾക്കുള്ള പഠനസഹായികൾ കൂടാതെ IELTS , NCLEX-RN, OET സഹായികളായ ഇന്റർനാഷണൽ, ഫോറിൻ അക്കാദമിക് – റിസേർച്ച് ബുക്കുകളും ഡിസി ബുക്‌സ് വഴി ഇനി വിദ്യാർത്ഥികൾക്ക് സ്വന്തമാക്കാം.
കുട്ടികളുടെ പഠനവും കരിയറും സംബന്ധിച്ച് കേരളത്തിലെ മാതാപിതാക്കള്‍ എന്നും ഏറെ ആശങ്കാകുലരാണ്. പത്താം ക്ലാസ് കഴിഞ്ഞും , പ്ലസ്ടു കഴിഞ്ഞും, ബിരുദപഠനത്തിനു ശേഷവും ഒന്നും ആശങ്കകൾ അവസാനിക്കുന്നില്ല. പഠനം ശരിയായി ചിട്ടപ്പെടുത്താനും ഉചിതമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാനുമുള്ള നെട്ടോട്ടം, ‘മകള്‍ക്ക് എഞ്ചിനീയറിംഗിന് സീറ്റുകിട്ടുമോ?’ ‘മകനെ പ്ലസ് ടുവിന് എവിടെ ചേര്‍ക്കും?’ അങ്ങനെ ആയിരം ചോദ്യങ്ങൾ. എന്ത് പഠിക്കണം , എങ്ങനെ, പഠിക്കണം എന്തിൽ നിന്നും പഠിക്കണം തുടങ്ങി എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്ന പുസ്തകങ്ങൾ ഇനി അനായാസം ഞങ്ങളിലൂടെ നിങ്ങളിലേക്കെത്തും. കൊറോണ എന്ന മഹാമാരിയും നിയന്ത്രങ്ങളുമൊന്നും ഇനി നിങ്ങളുടെ ഭാവിയുടെ ശോഭ കെടുത്തില്ല.
അക്കാദമിക് – റിസേർച്ച് ബുക്കുകൾക്കായി ബന്ധപ്പെടുക – 8589011999
Comments are closed.