DCBOOKS
Malayalam News Literature Website

അഭിമന്യുവിന്റെ കൊലപാതകം: മുഖ്യപ്രതി മുഹമ്മദ് പിടിയില്‍

എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിലെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി മുഹമ്മദ് പിടിയിലായി. ക്യാംപസ് ഫ്രണ്ട് മഹാരാജാസ് കോളേജ് യൂണിറ്റ് പ്രസിഡന്റും മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥിയുമാണ് പ്രതി. ഇന്ന് പുലര്‍ച്ചെയോടെ കാസര്‍ഗോഡ്- മംഗലാപുരം അതിര്‍ത്തിയില്‍ നിന്നാണ് അന്വേഷണസംഘം മുഹമ്മദിനെ പിടികൂടിയത്. ഇയാള്‍ ഗോവയില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

കേസുമായി ബന്ധപ്പെട്ട് മറ്റ് നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം നടന്ന രാത്രിയില്‍ അഭിമന്യുവിനെ കോളെജിലേക്ക് വിളിച്ചുവരുത്തിയത് മുഹമ്മദായിരുന്നുവെന്നാണ് നിഗമനം. ക്യാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് കൂടിയാണ് മുഹമ്മദ്.

Comments are closed.