നരഹത്യകളുടെ ദുരൂഹത തേടി…!
കുറ്റാന്വേഷണ രചനകള്‍കൊണ്ട് ലോകത്തെ ത്രസിപ്പിച്ച എഴുത്തുകാരിയാണ് അഗതാക്രിസ്റ്റി. അഗതാക്രിസ്റ്റിയുടെ ഓരോ നോവലുകളും വായനക്കാരനെ കാലങ്ങളോളം വേട്ടയാടും. അപസര്‍പ്പക നോവലുകളിലൂടെ വിശ്വപ്രശസ്തയായ അഗതാ ക്രിസ്റ്റിയുടെ എ ബി സി നരഹത്യകള്‍ വായനക്കാര്‍ക്ക് ഇന്നും ത്രസിപ്പിക്കുന്ന വായനാനുഭവം സമ്മാനിക്കുന്നു. 1936 ല്‍ പ്രസിദ്ധീകരിച്ച ‘എ ബി സി മര്‍ഡേഴ്‌സ്’ എന്ന നോവലിന്റെ മലയാള പരിഭാഷയാണ് എ ബി സി നരഹത്യകള്‍. പ്രശസ്ത കുറ്റാന്വേഷകന്‍ ഹെര്‍ക്യൂള്‍ പൊയ്‌റോട്ട്, ആര്‍തര്‍ ഹെയ്‌സ്റ്റിങ്‌സ്, ചീഫ് ഇന്‍സ്‌പെക്ടര്‍ ജാപ്പ്, എ ബി സി എന്ന അജ്ഞാത കൊലയാളി എന്നിവരാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങള്‍. എ ബി സി എന്ന അജ്ഞാത കൊലയാളി ഹെര്‍ക്യൂള്‍ പൊയ്‌റോട്ടിന് അയയ്ക്കുന്ന കത്തുകളില്‍ നിന്നാണ് ഈ നോവലിന്റെ കഥ വികസിക്കുന്നത്. അജ്ഞാത കൊലയാളി അയയ്ക്കുന്ന കത്തുകളെ ഒരു ഭ്രാന്തന്റെ ജല്പ്പനങ്ങളായി കാണാന്‍ പൊയ്‌റോട്ടിന് കഴിയുന്നില്ല.
ബുദ്ധിമാനായ ഹെര്‍ക്യൂള്‍ പൊയ്‌റോട്ടിന്റെ ബുദ്ധിശക്തിയെ വെല്ലുവിളിച്ചുകൊണ്ട് ഒരു കത്ത്… ഒരു കൊലയാളി അയച്ചത്. ഡിറ്റക്റ്റീവ് ഹെർക്യൂൾ പൊയ്റോട്ടിന് ഒരു ദിവസം ഒരു കത്ത് ലഭിക്കുന്നു. ഒരു കൊലയാളിയുടെ വെല്ലുവിളി നിറഞ്ഞ മുന്നറിയിപ്പടങ്ങുന്ന മാരകമായ കത്ത്. കത്തിൽ പറഞ്ഞദിവസം പറഞ്ഞ സ്ഥലത്ത് ഒരു കൊലപാതകം നടക്കുന്നു.
നഗരത്തില്‍ ഭീതി പരത്തുന്ന ഒരു സീരിയല്‍ കില്ലര്‍. എല്ലാ ഇരകളുടെ മൃതദേഹങ്ങള്‍ക്കരികില്‍നിന്നും ഒരു ABC റെയില്‍വേ ഗൈഡ് കണ്ടെത്തുന്നു. കൊലയാളിയുടെ ഈ രീതി കുറ്റാന്വേഷകരെ ആശയക്കുഴപ്പത്തിലാക്കി. കത്തില്‍ പറഞ്ഞ സമയത്ത്, അതേ സ്ഥലത്ത് ആന്‍ഡോവറില്‍ അടിയേറ്റു മരിച്ച ആലിസ് ആഷറാണ് A എങ്കില്‍, ബെക്‌സ്ഹില്ലില്‍ ബെല്‍റ്റുകൊണ്ട് ശ്വാസംമുട്ടിച്ചുകൊന്ന ബെറ്റിബെര്‍നാഡാണ് B അപ്പോള്‍ ഇനി C യുടെ ഊഴമാണ്. ആരായിരിക്കും അത്? എന്താണിതിന്റെ യുക്തി? പൊയ്‌റോട്ട് അന്വേഷണം ആരംഭിക്കുന്നു.
ഓരോ പേജിലും, ഓരോ വരികളിലും ഉദ്വേഗജനകമായ വായനാനുഭവം സമ്മാനിക്കുന്ന
എ ബി സി നരഹത്യകള്‍.
Comments are closed.