DCBOOKS
Malayalam News Literature Website

ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയില്‍


മുഹമ്മദ് അബ്ബാസിന്റെ ‘ആത്മഹത്യക്കും ഭ്രാന്തിനുമിടയില്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കി കെ എല്‍ എഫ് വേദിയില്‍ ചര്‍ച്ച നടന്നു. മുഹമ്മദ് അബ്ബാസിന്റെ ജീവിതത്തെ, കാക്കനാടന്റെ ‘ഒറോത’ എന്ന നോവലിലെ ‘ഒറോതയെക്കുറിച്ചോര്‍ത്താല്‍ കരയാനാവില്ല, ഒറോതയെക്കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ അത്രത്തോളം കൂടെയാവില്ല’ എന്ന വരികളോടാണ് ബിപിന്‍ ചന്ദ്രന്‍ ഉപമിച്ചത്.

ചെറുപ്പകാലത്ത് വീട് വിട്ടിറങ്ങാനിടയായ സാഹചര്യങ്ങളും ലൈംഗികവും ശാരീരികവുമായ ഉപദ്രവങ്ങളും കൂടാതെ അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ചും അബ്ബാസ് സംസാരിച്ചു. അക്ഷരങ്ങള്‍ പഠിപ്പിച്ചുകൊണ്ട് വായനയുടെ ലോകത്തിലേക്ക് തന്നെ കൈപിടിച്ചു നടത്തിയ ലൈംഗിക തൊഴിലാളികളായ രണ്ട് സ്ത്രീകളെക്കുറിച്ചും അവര്‍ തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും അദ്ദേഹം വൈകാരികമായി തുറന്നു പറഞ്ഞു.

അബ്ബാസിന്റെ ‘ഒരു പെയിന്റ് പണിക്കാരന്റെ ലോക സഞ്ചാരം’, ‘മനുഷ്യന്‍ എന്നത് അത്ര സുഖമുള്ള ഏര്‍പ്പാടല്ല’ എന്നീ പുസ്തകങ്ങളെക്കുറിച്ചും സെഷനില്‍ ചര്‍ച്ച നടന്നു.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.