കഥയെഴുത്തിന്റെ മറ്റൊരു സങ്കേതം
കെ.എന്‍ പ്രശാന്തിന്റെ ‘ആരാന്‍’ എന്ന കഥാസമാഹാരത്തിന് ബാബു കൃഷ്ണകുമാർ എഴുതിയ വായനാനുഭവം
അധികാരം, അത് സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടവരെ, അതിന്റെ രാവണന്‍ കൈകളുമായി തിരഞ്ഞുപിടിച്ച് സംഘടിതരായ തിന്മക്ക് മുന്‍പിലേക്ക് വലിച്ചെറിഞ്ഞു കൊടുക്കുന്നതെങ്ങനെയെന്നു എഴുതിക്കൊണ്ട് കെ. എന്‍ പ്രശാന്തിന്റെ ‘ആരാന്‍‘ ഭാഷയിലേക്ക് പുതിയ ഊര്‍ജവും പ്രസരിപ്പുമായി എത്തുന്നു. മനുഷ്യരാകട്ടെ, മൃഗങ്ങളാകട്ടെ താങ്ങും തണലുമില്ലെങ്കില്‍ വേട്ടയാടി ഉന്മൂലനം ചെയ്യാനാണ് അധികാരത്തിന്റെ ത്വര.
മഞ്ചു എന്ന കരിങ്കുരങ്ങു മുതല്‍ മഹേശന്‍ എന്ന ഓട്ടോക്കാരന്‍ വരെ നീളുന്ന ഈ പത്തു കഥകളിലൂടെയും പ്രശാന്ത് അവരെ മുന്‍ നിര്‍ത്തി തന്റെ നിലപാട് വ്യക്തമാക്കുന്നു. ‘അറവുമാടുകളുടെ അനിശ്ചിതത്വമല്ലാതെ വേറെന്താണ് ജീവിതം’ എന്ന് ‘കോട’ക്കകത്തു കുടുങ്ങിപ്പോയ ഈ ‘ആരാന്‍’ മാര്‍ അലറിപ്പറയുന്നത് പ്രതിധ്വനികളില്ലാതെ നിലച്ചുപോകുന്നു. തിരിച്ചടികളും ഉയിര്‍ത്തെഴുന്നേല്‍പ്പുകളും മനുഷ്യസഹജം എന്ന് കുറിക്കയാണ് ‘ഗുണം വരണം’എന്ന ഓര്‍മപ്പെടുത്തലിലൂടെ.
കഥയെഴുത്തിന്റെ മറ്റൊരു സങ്കേതം തുറന്ന് സഫലമാക്കുകയാണ് ഈ കഥകളില്‍ പ്രശാന്ത്.
Comments are closed.