‘ആനോ’; ചിത്രപ്രദര്‍ശനം
ജി ആര്‍ ഇന്ദുഗോപന്റെ ‘ആനോ‘ എന്ന നോവലിന് പ്രശാന്ത് ഒളവിലം വരച്ച ജലച്ഛായാ ചിത്രങ്ങളുടെ പ്രദര്‍ശനം മെയ് 27 തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് ലളിതകലാ അക്കാദമിയിലെ ആർട്ട് ആർട്ട് ഗ്യാലറിയിൽ നടക്കും. സുഭാഷ് ചന്ദ്രൻ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ജി ആർ ഇന്ദുഗോപൻ പങ്കെടുക്കും.
1511 ഡിസംബറിൽ കൊച്ചിയിൽ നിന്ന് ലിസ്ബൻ വഴി റോമിലെത്തി, ലിയോ പത്താമൻ മാർപ്പാപ്പയുടെ ഓമനയായി മാറിയ ഒരു ആനക്കുട്ടിയുടെ കഥയാണ് ജി ആർ ഇന്ദുഗോപന്റെ ‘ആനോ’ . മതനവീകരണം ലക്ഷ്യമിട്ടവർ, കത്തോലിക്കാ സഭയുടെ ധൂർത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത് ഈ ‘വെള്ളാന’യെ ആയിരുന്നു. മധ്യകാല ലോകചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ‘മലയാളി’ മനുഷ്യനായിരുന്നില്ല, ഇഞ്ചി നിറമുള്ള ഈ ആൽബിനോ ‘ആനോ’യായിരുന്നു. പിൽക്കാലത്ത് 1962ൽ വത്തിക്കാനിൽ നിന്ന് കുഴിച്ചെടുത്ത ഇതിന്റെ അസ്ഥികൂടത്തിലൂടെ പുതിയ കഥ വിരിയുകയാണ്. മലബാറിൽ വന്നുപോയ വിദേശികളും, പറങ്കിനാട്ടിലെത്തിയ മലബാറികളും ചേർന്നെഴുതുന്ന ചരിത്രപുസ്തകം. നമ്മൾ പഠിച്ച പാഠങ്ങൾക്കപ്പുറമുള്ള ഒരു പുസ്തകം.
Comments are closed.