DCBOOKS
Malayalam News Literature Website

ബ്ലെസിയുടെ ഈടുറ്റ തിരക്കഥ ‘ആടുജീവിതം’ പ്രീബുക്കിങ് ആരംഭിച്ചു

ബെന്യാമിന്റെ പ്രശസ്ത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം

ബെന്യാമിന്റെ പ്രശസ്ത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം, കാത്തിരുന്ന സിനിമയുടെ തിരക്കഥ ‘ആടുജീവിതം- ബ്ലെസി’ പ്രീബുക്കിങ് Textആരംഭിച്ചു. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും  ഡി സി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും കോപ്പികൾ പ്രീബുക്ക് ചെയ്യാം.  നോവലിന്റെ വായനാനുഭവം പകരുന്ന അതേ രചനാശൈലിയിലാണ് തിരക്കഥയുടെയും ആവിഷ്കാരം. ചലച്ചിത്രം പ്രദര്‍ശനത്തിനെത്തുന്ന അതേദിവസം മാര്‍ച്ച് 28ന് പുസ്തകം ഡി സി ബുക്സിലൂടെ പുറത്തിറങ്ങും.

”ഒരു കഥയെ അമ്മട്ടിൽ ദൃശ്യഭാഷയിലേക്ക് പകർത്തി വയ്ക്കലല്ല തിരക്കഥയുടെ ദൗത്യം. അതിനപ്പുറം അതിന്റെ ആത്മാവ് കണ്ടെത്തി അതിനു പുതിയൊരു ഭാഷ്യം ചമയ്‌ക്കുമ്പോഴാണ് അത് സർഗ്ഗാത്മകമായി എന്ന് പറയുവാനാവുക. അതിൽ വിളക്കിച്ചേർക്കലുകളും വെട്ടിക്കളയലുകളുമുണ്ട്. ആടുജീവിതം എന്ന നോവലിൽ നിന്ന് ആടുജീവിതം എന്ന തിരക്കഥ ഇങ്ങനെയാണ് വേറിട്ടതാവുന്നത്. ഒരു കഥയെ ഉജ്ജ്വലമായ തിരക്കഥയായി മാറ്റുന്നത് എങ്ങനെയെന്നതിന്റെ പാഠമായി ഇത് മാറുന്നു. കഥ എന്ന പ്രാഥമിക രൂപത്തിനും സിനിമ എന്ന അന്തിമരൂപത്തിനുമിടയിലെ ശക്തമായ പടവ് എന്ന നിലയിൽ രണ്ടും ഇഷ്‌ടപ്പെടുന്നവർ നിശ്ചയമായും വായിക്കേണ്ടതാണ് ബ്ലെസിയുടെ ഈ ഈടുറ്റ തിരക്കഥ” യെന്ന് ബെന്യാമിൻ പറയുന്നു.

പുസ്തകം പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

ബെന്യാമിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.