‘ആ നദിയോട് പേരു ചോദിക്കരുത്’
ഷീലാ ടോമിയുടെ ‘ആ നദിയോട് പേരു ചോദിക്കരുത്’ എന്ന നോവലിന് എ പത്മനാഭന്‍ എഴുതിയ വായനാനുഭവം
ആ നോവലിന്റെ വായന നദികളെപ്പോലെ എന്നോ തുടങ്ങിയതാണ് – ഇനി അവസാനിക്കാത്തതുമായിരിക്കാം. കാലാതിവര്‍ത്തിയായ ഒരു പ്രവാഹത്തിന്റെ ആത്മഭംഗി വായനയിലാകെ നിറയുന്നു. കഴിഞ്ഞ രാത്രി മുഴുവനായി ആ പ്രവാഹത്തില്‍ മുങ്ങി.
ഒരു സംഗതി മറച്ചു പിടിക്കുന്നില്ല : പുതിയ കൃതി കയ്യിലെടുക്കുമ്പോള്‍ , നിശ്ചയമായും , പുരാതനമായ ഭൂപടങ്ങളിലേക്ക് തിരിയും നമ്മുടെ സഞ്ചാരദിശ. വായനയെന്നൊന്നും അതിനെ വകയിരുത്തരുത്. പുസ്തകമെന്ന പരിപ്രേക്ഷ്യത്തില്‍ നിന്ന് പുറത്തുകടക്കും. പല നൂറ്റാണ്ടുകള്‍ പിന്നിടുന്ന സഞ്ചാരിയായി കഴിഞ്ഞതോ വരാനിരിക്കുന്നതോ ആയ വൃത്താന്തങ്ങള്‍ക്കു കാതോര്‍ത്ത് , കഥയുടെ കവാടം തുറന്ന് കാലത്തിന്റെ ക്രമത്തോട് വിടപറയുകയായി ,നമ്മള്‍.
ആ നദിയുടെ പേരറിയാന്‍ ഒരു ഭാഷയിലും മാര്‍ഗമില്ലെങ്കിലും ഈ പേര് ഇനി മറക്കാനാവില്ല: ‘ആ നദിയോട് പേരു ചോദിക്കരുത് ‘ പേരു കൊണ്ട് പലായനത്തിന്റെ രേഖാചിത്രം; ഉള്ളം കൊണ്ട് തീര്‍ഥാടനം; രക്തധാര കൊണ്ട് ആന്തരികകവചം ; കാവ്യരഹസ്യം കൊണ്ട് ക്രാഫ്റ്റ് ; കഥാപാത്രങ്ങളെ കൊണ്ട് ഹൃദയജ്യാമിതി ; വചനം കൊണ്ട് രാഷ്ട്രീയഭൂപടം ; ഭാഷ കൊണ്ട് സമരോത്സുകം… സൗമ്യതയില്ലാത്ത വായനാച്ചുഴിയിലേക്ക് വായനക്കാര്‍ വലിച്ചുതാഴ്ത്തപ്പെടും തീര്‍ച്ച!
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.