DCBOOKS
Malayalam News Literature Website

‘ആ നദിയോട് പേരു ചോദിക്കരുത്’, ‘Do Not Ask the River Her Name’; പുസ്തകചർച്ച ആഗസ്റ്റ് 24ന്

BOOK TALK-ല്‍ ആഗസ്റ്റ് 24 ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് ഷീലാ ടോമിയുടെ ‘ആ നദിയോട് പേരു ചോദിക്കരുത്’ എന്ന പുസ്തകത്തിന്റെ മലയാളം- ഇംഗ്ലീഷ് പതിപ്പുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. എറണാകുളം ബാനര്‍ജി റോഡിലുള്ള ഡി സി ബുക്‌സില്‍ Textനടക്കുന്ന BOOK TALK-ല്‍ ഷീലാ ടോമിയും വിനോദ് കൃഷ്ണയും പങ്കെടുക്കും. ‘Do Not Ask the River Her Name’ എന്ന പേരിലാണ് പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങിയത്.

പിറന്ന മണ്ണില്‍ ഇടം നഷ്ടപ്പെടുന്ന മനുഷ്യരുടെ ജീവിതത്തിന്റെയും പലായനത്തിന്റെയും കഥയാണ്  ‘ആ നദിയോട് പേരു ചോദിക്കരുത്’ എന്ന ഷീലാ ടോമിയുടെ ഏറ്റവും പുതിയ നോവൽ പറയുന്നത്. മലയാളത്തിന് അപരിചിതമായ ദേശങ്ങള്‍ അടയാളപ്പെടുത്തുന്ന തീക്ഷ്ണമായ രചനയെന്നാണ് ആദ്യ വായനയില്‍ തന്നെ പുസ്തകം വിലയിരുത്തപ്പെട്ടത്. യേശുവിന്റെ കാലം മുതല്‍ കോവിഡ് കാലം വരെയുള്ള മനുഷ്യ ചരിത്രത്തിലെ വേറിട്ട ചില കാല്‍പ്പാടുകൾ ആ നദിയുടെ തീരത്ത് പതിഞ്ഞ് കിടക്കുന്നു.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.