സക്കറിയയുടെ ‘ഇതാണെന്റെ പേര്’ നാടകമാകുന്നു
2020-ലെ എഴുത്തച്ഛന്‍ പുരസ്‌കാരജേതാവ് സക്കറിയയുടെ പ്രശസ്തമായ നോവെല്ല
‘ഇതാണെന്റെ പേരിനെ ‘ ആസ്പദമാക്കി ഒരുക്കിയ നാടകം അവതരണത്തിനായി ഒരുങ്ങുന്നു. ‘ ദിസ് ഈസ് മൈ നെയിം’ എന്ന് പേരിട്ടിരിക്കുന്ന നാടകം ഏപ്രില്‍ 9, 11 തീയതികളില്‍ വൈകുന്നേരം 7 മണി മുതല്‍ ചെന്നൈയിലെ അലൈന്‍സ് ഫ്രാന്‍കെയ്‌സിലാണ് അവതരിപ്പിക്കുക. ചെന്നൈ ആര്‍ട്ട് തിയറ്ററാണ് നാടകത്തിന്റെ പ്രൊഡക്ഷന്‍. ആദ്യത്തെ ഓഡിയോ നോവല്‍ കൂടിയാണ് ‘ഇതാണെന്റെ പേര്’. പ്രസന്ന രാമസ്വാമിയാണ് നാടകത്തിന്റെ സംവിധാനം. എജെ തോമസാണ് ‘ഇതാണെന്റെ പേര്’ ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
ഗാന്ധിവധത്തെ പശ്ചാത്തലമാക്കി സക്കറിയ എഴുതിയ ‘ഇതാണെന്റെ പേര്’ ഗാന്ധിജിയെ വധിക്കാന്‍ നിയോഗിക്കപ്പെട്ട നഥൂറാം വിനായക് ഗോഡ്‌സെയുടെ ആത്മസംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നത്. ഗാന്ധിജിയെ കുറിച്ച് ഗോഡ്‌സെ നടത്തുന്ന സ്വഗതാഖ്യാനമാണ് നോവലിന്റെ പ്രമേയം.
Comments are closed.