DCBOOKS
Malayalam News Literature Website

കഭീ കഭീ മേരെ ദില്‍ മേം…സാഹിര്‍ ലുധിയാന്‍വിയെ ഓര്‍ക്കുമ്പോള്‍

കഭീ കഭീ മേരെ ദില്‍ മേം… കാലമിത്രയും കടന്നുപോയിട്ടും മറവി കവര്‍ന്നെടുക്കാത്ത മനോഹരമായ പ്രണയഗീതം. ഇന്നും ലക്ഷണക്കണക്കിനാളുകള്‍ ഈ ഗാനം മൂളി നടക്കുമ്പോള്‍ ഈ വരികള്‍ക്ക് ജന്മം നല്‍കിയ സാഹിര്‍ ലുധിയാന്‍വിയെ എങ്ങനെ മറക്കാനാകും. അദ്ദേഹത്തിന്റെ തൊണ്ണൂറ്റി ഒന്‍പതാമത്തെ ജന്മദിനമായിരുന്നു ഇന്നലെ.

സുപ്രസിദ്ധ ഉര്‍ദു കവിയും ബോളീവുഡ് സിനിമാ ഗാനരചയിതാവുമായിട്ടാണ് അദ്ദേഹം ഖ്യാതി നേടിയത്. സാഹിര്‍ ലുധിയാന്‍വി എന്നുള്ളത് ഇദ്ദേഹത്തിന്റെ തൂലികാ നാമമാണ് ശരിക്കുള്ള പേര് അബ്ദുല്‍ ഹൈ എന്നാണ്.

1921 മാര്‍ച്ച് 8 ന്, പഞ്ചാബിലെ ലുധിയാനയിലുള്ള കരിംപുര എന്ന ഗ്രാമത്തിലായിരുന്നു, സാഹിര്‍ ലുധിയാന്‍വി എന്നപേരില്‍ ഇന്ന് വിശ്വപ്രസിദ്ധനായ കവിയുടെ ജനനം. ഏറെ ധനികമായ കുടുംബത്തിലായിരുന്നു ജനനം എങ്കിലും ആകെ സങ്കടഭരിതമായ ഒരു കുട്ടിക്കാലമായിരുന്നു അബ്ദുളിന്റെത്.   മെട്രിക്കുലേഷൻ വരെ അദ്ദേഹം ലുധിയാനയിലെ ഖൽസ ഹൈസ്കൂളിൽ പഠിച്ചു. അതിനു ശേഷം അദ്ദേഹം ബി.ഏ.ക്ക് ലുധിയാനയിലെ സതീഷ് ചന്ദർ ധവാൻ കോളേജിൽ ചേർന്നു, പക്ഷെ പഠിത്തം മുഴുമിക്കുന്നതിനു മുൻപ് എന്തോ അച്ചടക്ക ലംഘന പ്രശ്നം കാരണം അദ്ദേഹത്തെ കോളേജിൽ നിന്ന് പുറത്താക്കി.[3] കോളേജിൽ നിന്ന് പുറത്തായതിന് ശേഷം അദ്ദേഹം ലാഹോറിൽ പോയി താമസിച്ചു. അവിടെ വച്ച് ആദ്യ ഉർദു കവിതാ പുസ്തകമായ തൽഖിയാൻ (Bitterness) എഴുതി. പിന്നെ രണ്ട് കൊല്ലം ഒരു പ്രസാധകനെ തിരഞ്ഞു നടന്നു. 1945 ൽ ഈ പുസ്തകം പ്രസിദ്ധീകരിച്ചു. പുസ്തക പ്രസിദ്ധീകരണത്തിന് ശേഷം ഇദ്ദേഹം ചില ഉർദു അനുകാലിക പ്രസിദ്ധീകരണങ്ങളിൽ പത്രാധിപരായി ജോലി ചെയ്തു. മാർക്സിസ്റ്റ് ചായ്‍വുള്ള ചില ലേഖനങ്ങൾ സവേരാ എന്ന ഉർദു മാസികയിൽ എഴുതിയതിന് പാകിസ്താൻ സർക്കാർ സാഹിറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അങ്ങനെ സാഹിർ 1949 ൽ പാകിസ്താനിൽ നിന്ന് ഒളിച്ചോടി
ഡല്‍ഹിയില്‍ വന്നു. അവിടെ രണ്ട് മാസം താമസിച്ചതിന് ശേഷം മുംബൈയില്‍ വന്നു സ്ഥിരതാമസമാക്കുന്നു.

പ്രസിദ്ധ ഉര്‍ദു/ഹിന്ദി എഴുത്തുകാരായ ഗുല്‍സാര്‍, കിഷന്‍ ചന്ദര്‍ എന്നിവര്‍ അക്കാലത്ത് സാഹിറിന്റെ അയല്‍ക്കാരായിരുന്നു. ബോംബെയിലെത്തിയ വര്‍ഷം തന്നെ സാഹിറിന് ബോളിവുഡ് സിനിമയില്‍ ഗാനരചയിതാവായി ബ്രേക്ക് കിട്ടി. 1949 ഇറങ്ങിയ ആസാദീ കീ രാഹ് പര്‍ എന്ന സിനിമയില്‍ നാല് പാട്ടുകള്‍ എഴുതാനവസരം ലഭിച്ചു. ഈ സിനിമയിലെ ഗാനങ്ങള്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷെ, 1951 ല്‍ ഇറങ്ങിയ എസ്.ഡി. ബര്‍മന്‍ സംഗീതം ചെയ്ത നൗജവാന്‍ എന്ന സിനിമയിലെ സാഹിര്‍ എഴുതിയ പാട്ടുകള്‍ വളരെ ജനപ്രിയമായി. അതേ വര്‍ഷം തന്നെ ഗുരുദത്തിന്റെ ബാസി എന്ന സിനിമയിലെ പാട്ടുകളും സാഹിര്‍ എഴുതി. ഇതോടെ സാഹിര്‍ ഗുരുദത്ത് ടീമിലെ ഒരംഗം ആയി എസ്.ഡി. ബര്‍മന്‍, ഒ.പി. നയ്യാര്‍, ഹേമന്ത് കുമാര്‍ എന്നീ സംഗീത സംവിധായകര്‍ക്കു വേണ്ടി സ്ഥിരമായി പാട്ടുകള്‍ എഴുതിത്തുടങ്ങി. 1957 ല്‍ ഇറങ്ങിയ പ്യാസാ എന്ന സിനിമയോടെ സാഹിറിന്റെ എസ്. ഡി. ബര്‍മനുമായുള്ള പ്രോഫഷണല്‍ കൂട്ട്‌കെട്ട് അവസാനിച്ചു. പിന്നീട് അവരൊരുമിച്ച് പ്രവര്‍ത്തിച്ചില്ല. ഇതിനിടെ സാഹിര്‍ ബി. ആര്‍. ചോപ്രയുടെ സിനിമകളിലെ പ്രധാന ഗാനരചയിതാവായി. സിനിമാ രംഗത്ത് നിന്ന് സാമാന്യം തരക്കേടില്ലാത്ത രീതിയില്‍ പണമുണ്ടാക്കി തുടങ്ങിയ സാഹിര്‍ ആയിരത്തി തൊള്ളായിരത്തി എഴുപതുകളില്‍ മുംബൈയില്‍ ഒരു ആഡംബര ബംഗ്ലാവ് പണിത് അതിനു പര്‍ച്ചായിയാന്‍ (നിഴലുകള്‍) എന്ന പേരിട്ടു അവിടെ താമസമായി.

സിനിമകള്‍ക്ക് പാട്ടെഴുതാന്‍ അവസരം തേടി ഏറെ അലഞ്ഞിട്ടുണ്ട് സാഹിര്‍ ബോംബെയില്‍. തുടക്കത്തിലെ കഷ്ടപ്പാടുകള്‍ക്ക് ശേഷം സാഹിറിന്റെ ജീവിതത്തിലെ അന്നോളമുള്ള ‘കയ്പ്പ്’ മധുരമായി മാറി. 1980, ഒക്ടോബര്‍ 25ന് അദ്ദേഹം അന്തരിച്ചു.

 

Comments are closed.