DCBOOKS
Malayalam News Literature Website

കാലം മായ്ക്കാത്ത കലാം; എപിജെ അബ്ദുള്‍ കലാം സ്‌പെഷ്യല്‍ റഷ് അവര്‍

Rush Hours
Rush Hours

വേറിട്ട വഴികളിലൂടെ സഞ്ചരിച്ച ഇന്ത്യയുടെ മുൻ പ്രസിഡന്റ്‌ ഡോ. എ.പി.ജെ.അബ്ദുൾ കലാമിന്റെ ജന്മവാര്‍ഷികദിനമാണ് ഒക്‌ടോബർ 15. രാമേശ്വരത്തെ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച്‌ കഠിനാധ്വാനവും ലാളിത്യവും മുഖമുദ്രയാക്കി രാജ്യത്തിന്റെ പ്രഥമപൗരന്റെ കസേരവരെയെത്തിയ കലാം ആത്മാർഥതയുടെയും സത്യസന്ധതയുടെയും തിളങ്ങുന്ന പര്യായമായി ജനഹൃദയങ്ങളിൽ നിറയുന്നു.

എപിജെ അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി കലാം സ്‌പെഷ്യല്‍ റഷ് അവര്‍ ഇതാ. അബ്ദുള്‍ കലാമിന്റെ തിരഞ്ഞെടുത്ത 8 ടൈറ്റിലുകള്‍ 23% മുതല്‍ 25% വിലക്കുറവില്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാം. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലാണ് ഈ ആനുകൂല്യം ലഭ്യമാകുക.

ഇന്നത്തെ റഷ് അവറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ടൈറ്റിലുകള്‍

അഗ്നിച്ചിറകുകള്‍ 1931-ൽ രാമേശ്വരത്തെ ഒരു സാധാരണ വള്ളക്കാരന് ജനിച്ച ‘ആസാദ്’ എന്ന കുട്ടി എ. പി.ജെ. അബ്ദുൾകലാമെന്ന ‘ഭാരതരത്‌ന’മായതിനു പിന്നിൽ സ്ഥിരോത്സാഹത്തിന്റെയും കറയറ്റ ദൈവവിശ്വാസത്തിന്റെയും അമ്പ രപ്പിക്കുന്ന ലാളിത്യത്തിന്റേതുമായ കഥയുണ്ട്. അരുൺ തിവാരി എന്ന കൂട്ടുകാരന് പറഞ്ഞുകൊടുത്ത ആ കഥയ്ക്ക് തിവാരി അക്ഷരരൂപം കൊടുത്തപ്പോൾ പിറന്നതാണ് ‘അഗ്‌നിച്ചിറകുകൾ’ എന്ന പുസ്തകം . സുതാര്യതയാണ് ‘അഗ്‌നിച്ചിറകുകളുടെ’ മുഖലക്ഷണം.

അസാധ്യതയിലെ സാധ്യത ഒരു ഇന്ത്യന്‍ നവോത്ഥാനത്തിന് ഈ പുസ്തകം ആഹ്വാനം ചെയ്യുന്നു. നിക്ഷിപ്ത താത്പര്യങ്ങളുള്ള ഭരണവര്‍ഗ്ഗത്തോടുള്ള അടിമത്തത്തില്‍നിന്ന് എഴുന്നേല്‍ക്കാനും നിഷ്‌ക്രിയമായ ജനാധിപത്യത്തിന്റെ ആലസ്യത്തില്‍നിന്ന് ഉണര്‍ന്നെണീക്കാനും വികസിതരാഷ്ട്രമെന്ന ഇന്ത്യയുടെ ഭാഗധേയത്തിലേക്ക് മുന്നേറാനും അത് ആഹ്വാനം ചെയ്യുന്നു. ഇന്ത്യന്‍ നവോത്ഥാനത്തിലേക്കുള്ള സാധാരണ ജനങ്ങളെയും യുവാക്കളെയും ഉള്‍ക്കൊള്ളുന്ന ഏഴു ചുവടുകള്‍ അത് വിവരിക്കുന്നു. ഗുരുവും ശിഷ്യനും തമ്മിലുള്ള സംവാദത്തിന്റെ ഉപനിഷത്ത് രീതിയില്‍ എഴുതപ്പെട്ടിട്ടുള്ള പ്രചോദനാത്മകമായ പുസ്തകം. വിവര്‍ത്തനം: കബനി സി.

മുന്നേറുന്ന ഇന്ത്യ: മാറ്റത്തിന്റെ മാനിഫെസ്റ്റോ മികച്ച നേതൃത്വത്തിലൂടെ ഇന്ത്യന്‍ വികസനത്തിന് പാതയൊരുക്കാന്‍ എങ്ങനെ സാധിക്കുമെന്നതിനെപ്പറ്റിയുള്ള ലേഖനങ്ങള്‍. ശക്തമായ ഭരണനിര്‍വ്വഹണത്തിലൂടെ എങ്ങനെ നേട്ടങ്ങള്‍ കൊയ്ത് മികച്ചൊരു വികസിത രാഷ്ട്രമായിത്തീരാം എന്നതിനുള്ള ഒരു രൂപരേഖ നല്‍കുകയാണ് അദ്ദേഹം. ഓരോ സംസ്ഥാനത്തെയും നിയമസഭാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ അവലോകനങ്ങളോടൊപ്പം തുടര്‍ന്നുള്ള വികസനപദ്ധതികള്‍ക്കായി എന്തൊക്കെ ചെയ്യാം എന്നും ഈ കൃതിയില്‍ പ്രതിപാദിക്കുന്നു. 2020.ല്‍ വികസിത രാഷ്ട്രമായി മാറാന്‍ കുതിക്കുന്ന ഇന്ത്യയുടെ ഇതുവരെയുള്ള വികസനവും അവലോകനം ചെയ്യുന്ന കൃതി.

നമുക്കത് സാധിക്കും മാറ്റത്തിനുവേണ്ടിയുള്ള ചിന്തകള്‍ ലോകത്തെ മാറ്റിമറിക്കുന്നതും ഇന്ത്യയുടെ ഭാവിയെ നിർണ്ണായകമായി സ്വാധീനിക്കുകയും ചെയ്യുന്ന ശാസ്ത്രസാങ്കേതികവിദ്യകളെക്കുറിച്ച് ഊർജ്ജസ്വലമായ മനസ്സുകളിൽ അറിവുപകരാനായിഎ.പി.ജെ. അബ്ദുൾ കലാമും എ. ശിവതാണുപിള്ളയും ചേർന്ന് രചിച്ച ഗ്രന്ഥം. അത്യന്താധുനികവും ഭാവിയിൽ ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്നതുമായ പത്ത് സവിശേഷമായ സാങ്കേതികവിദ്യകൾ ഈ പുസ്തകത്തിൽ സവിസ്തരം ചർച്ച ചെയ്യുന്നു. നമ്മുടെ ചരിത്രത്തിലും സംസ്‌കാരത്തിലും പരന്നുകിടക്കുന്ന ശാസ്ത്രചിന്തകൾ കണ്ടെത്തുകയും പിന്നീട് സമീപകാലത്ത് ലോകശാസ്ത്ര സാങ്കേതിക ഗവേഷണരംഗങ്ങളിൽ ഇന്ത്യ കൈവരിച്ച അനന്യമായ നേട്ടങ്ങൾ വിശകലനം ചെയ്യുകയും ചെയ്യുന്ന ഈ രചന ഓരോ യുവപൗരന്റെയും ഭാവിലക്ഷ്യം നിശ്ചയിക്കുന്നതിനുവേണ്ട വഴികാട്ടിയായിത്തീരുന്നു.
വികസനത്തിന്റെ മാറ്റൊലികള്‍: നാളത്തെ ഇന്ത്യയ്ക്കുവേണ്ടിയുള്ള മാര്‍ഗ്ഗദര്‍ശനം

നിര്‍മ്മിക്കാം നല്ല നാളെ ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ‘ഫോര്‍ജ് യുവര്‍ ഫ്യൂച്ചര്‍’. എന്ന പുസ്തകത്തിന്റെ മലയാള വിവര്‍ത്തനമാണ് ‘നിര്‍മ്മിക്കാം നല്ല നാളെ’. യുവാക്കളുടെ മനസ്സിന്റെയും ആത്മാവിന്റെയും പ്രകാശത്തെ ജീവസ്സുറ്റതാക്കാനും ഉജ്ജ്വലിപ്പിക്കുവാനും ശ്രമിക്കുകയാണ് ഈ പുസ്തകത്തിലൂടെ.

അവസരങ്ങള്‍ വെല്ലുവിളികള്‍  അണ്വായുധശേഷി, ഭക്ഷ്യസ്വയംപര്യാപ്തി, ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹങ്ങള്‍, മിസൈലുകള്‍ എന്നിങ്ങനെ ഏതാനും നേട്ടങ്ങള്‍ ശാസ്ത്രരംഗത്ത് ഭാരതം കൈവരിച്ചു കഴിഞ്ഞു. വരും ദശാബ്ദങ്ങള്‍ ഭാരതത്തിന്റേതെന്ന് ലോകരാഷ്ട്രങ്ങള്‍പോലും കരുതുമ്പോള്‍ അതിലേക്കുള്ള ആദ്യപടികള്‍ മാത്രമായിട്ടേ ഇതൊക്കെ കാണാനാവൂ. ബഹിരാകാശം, ഭൂമി, ജൈവമണ്ഡലം, ഭക്ഷണം, ഊര്‍ജ്ജം എന്നിങ്ങനെ നിര്‍ണ്ണായക മേഖലകളെപ്പറ്റി ഈ പുസ്തകം ചര്‍ച്ചചെയ്യുന്നു. അതാത് മേഖലകളില്‍ ആഗോളതലത്തില്‍ കൈവരിച്ചിട്ടുള്ള പുരോഗതിയും ഭാരതത്തിന്റെ നേട്ടങ്ങളും ചിത്രീകരിക്കുന്നതോടൊപ്പം നമ്മെ ലോകത്തിന്റെ മുന്‍നിരയിലേക്കു നയിക്കാവുന്ന സാങ്കേതികപുരോഗതിയെപ്പറ്റി പ്രായോഗികബുദ്ധ്യാ ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു ഈ പുസ്തകം.

വിടരേണ്ട പൂമൊട്ടുകള്‍ ഉദാത്തചിന്തകളാല്‍ പ്രവൃത്തികളെയും മനസ്സിനെയും ഉത്തേജിപ്പിക്കുന്ന ഗ്രന്ഥം. വിഷയവൈപുല്യത്താലും അഗാധചിന്തയാലും ജ്ഞാനവിജ്ഞാന വിഭവത്താലും ഡോ. കലാമിന്റെ ഇതരകൃതികളില്‍നിന്ന് ഇത് വേറിട്ടുനില്‍ക്കുന്നു. വിദ്യാഭ്യാസം, ശാസ്ത്രസാങ്കേതികം, നേതൃത്വം, ജീവിതമൂല്യങ്ങള്‍, വികസിതഭാരതം തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ചുള്ള ആധികാരികവും ബൗദ്ധികവുമായ വിശകലനങ്ങള്‍. താന്‍ കണ്ട സ്വപ്‌നങ്ങളെ എങ്ങനെ കര്‍മ്മപഥത്തിലാക്കാമെന്ന് അപൂര്‍വ്വപ്രതിഭയായ ഡോ. കലാം വെളിപ്പെടുത്തുന്നു. പ്രചോദനവും ആത്മവിശ്വാസവും ഉള്‍ക്കരുത്തും കൂടിക്കലര്‍ന്ന് മനസ്സിനെ ജ്വലിപ്പിക്കുന്ന ഉദാത്തഗ്രന്ഥം. പരിഭാഷ: എ.പി. കുഞ്ഞാമു

പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

 

Comments are closed.