എസ് കെ പൊറ്റക്കാട്ടിന്റെ സിംഹഭൂമി
ടെലിവിഷന്‍ പ്രചാരത്തില്‍ വരുന്നതിനു മുമ്പ് ലോകം എന്നാല്‍ ഭൂപടത്തില്‍ കാണുന്നതിനപ്പുറം ഭാവനയില്‍ പോലും കാണുവാന്‍ കഴിയാതിരുന്ന ഒരു കാലമുണ്ടായിരുന്നു. കപ്പല്‍ കയറി ലോക സഞ്ചാരം നടത്തുക ഏവര്‍ക്കും സാദ്ധ്യവുമല്ല. അക്കാലത്തൊരാള്‍ മലയാളനാട്ടില്‍ നിന്ന് ലോകം കാണുവാനിറങ്ങുകയും വൈവിധ്യമാര്‍ന്ന മാനവികതയെക്കുറിച്ചും അതില്‍ താന്‍ കണ്ട ഏകതയെക്കുറിച്ചുമെല്ലാം സവിസ്തരം എഴുതുകയും ചെയ്തിരുന്നു. 1949ല്‍ കപ്പല്‍ മാര്‍ഗ്ഗം തന്റെ ആദ്യത്തെ വിദേശയാത്ര നടത്തിയ ആ മലയാളിയുടെ പേര്‍ എസ്.കെ.പൊറ്റക്കാട്ട് എന്നായിരുന്നു.,
സഞ്ചാര സാഹിത്യം എഴുത്തുകാരന്റെ ആത്മാംശം കലര്‍ന്നതാകയാല്‍ അത് ആത്മകഥ കൂടിയാണെന്നു പറയാറുണ്ട്. എസ്.കെ.പൊറ്റക്കാട്ടാകട്ടെ തന്റെ യാത്രാനുഭവങ്ങളെ തികഞ്ഞ കലാ മൂല്യമുള്ള സാഹിത്യ കൃതികളാക്കി മാറ്റുക കൂടി ചെയ്തു. എസ്.കെ.പൊറ്റക്കാട്ടിനു സമശീര്‍ഷനായി മറ്റൊരാളിന്റെ പേര് എടുത്തു കാട്ടുവാനില്ല.
ആധുനിക സാങ്കേതികവിദ്യകളുടെ ചതുരക്കളളിയില്‍ ലോകം ലഭ്യമാകുന്നതിനുമുമ്പ്, ഏറെ വിഷമങ്ങള്‍ സഹിച്ച് ലോകം ചുറ്റി, ആ കഥ മലയാളികള്‍ക്കായി പകര്‍ന്നുതന്ന എസ്.കെ.പൊറ്റെക്കാട്ടിന്റെ ആഫ്രിക്കന്‍ വന്‍കരയിലൂടെയുളള യാത്രയുടെ ഒരു ഭാഗമാണ് സിംഹഭൂമി. കാഴ്ചകളുടെ ചതുരമാനങ്ങള്‍ക്കപ്പുറത്തേക്ക്, വായനയുടെ സര്‍ഗ്ഗയാനത്തിലൂടെ നമ്മെ വിസ്മയപ്പെടുത്തുന്ന കൃതിയാണിത്. 1954 ലാണ് എസ് കെ ഈ കൃതി രചിച്ചത്. സംസ്ഥാനസര്‍ക്കാരിന്റെ പാഠ്യപദ്ധതിയിലും ഈ കൃതി പിന്നീട് ഉള്‍പ്പെടുത്തുകയുണ്ടായി.
Comments are closed.