DCBOOKS
Malayalam News Literature Website

ആശുപത്രിയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവല്‍..

ആധുനിക കാലഘട്ടത്തില്‍ വൈദ്യവൃത്തി ഉയര്‍ത്തുന്ന നൈതികപ്രശ്‌നങ്ങള്‍ ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഗ്രാമീണ സംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ ഡോ പുനത്തില്‍ കുഞ്ഞബ്ദുള്ള രചിച്ചിരിക്കുന്ന നോവലാണ് മരുന്ന്. ഒപ്പം ആശുപത്രിയുടെ പശ്ചാത്തലത്തലവും നോവലില്‍ കടന്നുവരുന്നുണ്ട്.

മലയാള സാഹിത്യത്തില്‍ വൈദ്യവ്യത്തിയുമായി ബന്ധപ്പെട്ട നോവലുകള്‍ അപൂര്‍വ്വമായാണ് പുറത്തിറങ്ങിയിട്ടുള്ളത്. വൈദ്യശാസ്ത്രം നേരിടുള്ള വെല്ലുവിളികളും ആ രംഗത്തെ ചൂഷണവും നോവലില്‍ ഉയര്‍ത്തിക്കാട്ടുന്നു. ആശുപത്രിമേഖല പലപ്പോഴും വിവാദങ്ങളുടെ കേന്ദ്രബിന്ദുവാണ്. മാനേജ്‌മെന്റെിന്റെ കച്ചവടതാല്പ ര്യങ്ങളും സ്വാര്‍ത്ഥതയും പൊതുസമൂഹത്തിന്റെ വിമര്‍ശനത്തിന് എന്നും വിധേയ മാകാറുണ്ട്. ആശുപത്രിയിലെ പ്രധാനഡോക്ടറായ ഡോ. കാജ, സൂപ്രണ്ടായ ബ്രിഗേ ഡിയര്‍ താജുദ്ദീന്‍ എന്നി രണ്ടു കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി വൈദ്യശാസ്ത്രത്തിന്റെ രണ്ട് വിരുദ്ധ മേഖലകള്‍ എടുത്തു കാണിക്കുന്നതാണ് ഈ നോവല്‍. രോഗികള്‍ക്ക് എന്നും അത്താണിയാണ് ഡോക്ടര്‍മാര്‍. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ കണ്ണില്‍ ഡോക്ടര്‍മാര്‍ ദൈവത്തിന്റെ അവതാരങ്ങളുമാണ്.

ഒരു ഡോക്ടറായി സമൂഹത്തെ സേവിക്കാന്‍ മുന്നോട്ടുവരുന്ന ദേവദാസും ചൂഷണങ്ങള്‍ക്ക് വിധേയമാകുന്ന നഴസുമാരും രോഗശാന്തിക്കായി ആശുപത്രിയില്‍ കയറിയിറങ്ങുന്ന രോഗികളും അതോടൊപ്പംതന്നെ വൈദ്യശാസ്ത്രവൃത്തിയുടെ കാണാപ്പുറങ്ങളും വ്യക്തമാക്കുന്ന മരുന്നിന്റെ 13-ാംപതിപ്പാണ് പുറത്തുള്ളത്. 1986ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യ ഡിസി പതിപ്പ് പുറത്തിറങ്ങുന്നത് 1998ലാണ്.

ശ്രദ്ധേയമായ നിരവധി സൃഷ്ടികശ്‌ക്കൊണ്ട് വായനക്കാരെ എന്നും അമ്പരിപ്പിച്ചിട്ടുള്ള എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള.

പുനത്തിലിന്റെ പ്രധാന കൃതികള്‍…

 

Comments are closed.