ദാമ്പത്യഭദ്രതയ്ക്ക് ചില പൊടിക്കൈകള്‍…
പ്രശ്‌നങ്ങളില്ലാതെ ജീവിതമില്ല. പ്രത്യേകിച്ച്, വിവാഹജീവിതത്തില്‍. ഒരു വിവാഹിതനെ സംബന്ധിച്ചിടത്തോളം ദാമ്പത്യഭദ്രത അവന്റെ മുഖ്യപരിഗണനയര്‍ഹിക്കുന്ന വിഷയമാണ്. വിവാഹജീവിതത്തെ വരണ്ട മരുഭൂമിയാക്കിത്തീര്‍ക്കുന്ന ലൈംഗികവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്ക് ശാസ്ത്രപരിജ്ഞാനവും ചികിത്സാനുഭവങ്ങളും ഒട്ടനേകം ആധികാരികഗ്രന്ഥങ്ങളും നല്‍കുന്ന വെളിച്ചത്തില്‍ പ്രശസ്ത മനശാസ്ത്രജ്ഞനായ പി എം മാത്യുവെല്ലൂര്‍ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകായണ് കുടുംബജീവിതം എന്ന പുസ്തകത്തിലൂടെ.
ഭാര്യയും ഭര്‍ത്താവും പൊരുത്തപ്പെട്ടുപോകണമെങ്കില്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം.പക്വതവന്ന സ്‌നേഹത്തിന്റെ ലക്ഷണമെന്താണ്. അവിഹിതബന്ധം, പരസ്പരസംശയം, മദ്യപാനം, ലഹരിമരുന്നു എന്നീ പുഴുക്കുത്തുകള്‍വീണ് ജീവിതം ജീര്‍ണ്ണിക്കുന്നതെങ്ങനെ, കുടുംബജീവിതത്തില്‍ സാമ്പത്തികഭദ്രത കൈവരുത്താന്‍ വഴിയെന്താണ്, സ്ത്രീപുരുഷന്മാരുടെ ആരോഗ്യകരമായ ലൈംഗികജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍, വാര്‍ദ്ധക്യകാലം.. തുടങ്ങിയവയെപറ്റിയുള്ള വിശദവിവരങ്ങളാണ് കുടുംബജീവിതം എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. കുടുംബജീവിത വിജയത്തിന് സഹായകരമായ ആധികാരിക ഗ്രന്ഥമാണിത്.
കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും പുതുമനിറഞ്ഞ ഈ പുസ്തകം ഡി സി ലൈഫ് ഇംപ്രിന്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Comments are closed.