പ്രശസ്തരുടെ തട്ടുകട വിശേഷങ്ങള്‍
രാത്രിപുലരുവോളം കണ്ണുതുറന്നിരിക്കുന്ന തട്ടുകള്‍ ഇന്ന് ഗ്രാമങ്ങളിലും നഗരങ്ങളിലും സര്‍വസാധാരണമാണ്. വിവിധ രുചികളാണ് ഇവയെയെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാക്കുന്നത്. നാടന്‍ രുചികള്‍ ഒരുപക്ഷേ ഇത്തരം തട്ടുകടകളില്‍ മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ എല്ലാവരും തട്ടുകട ഭക്ഷണങ്ങളെ ഇഷ്ടപ്പെടുന്നു.
വഴിയോര വിഭവങ്ങളുടെ രുചിക്കൂട്ടുകള്‍ തേടുന്ന കേരളത്തിലെ പ്രമുഖരുടെ തട്ടുകടയോര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ഡി സി ബുക്‌സ് ‘ഡബിള്‍ ഓംലെ
റ്റ് : ഞങ്ങളുടെ തട്ടുകട‘ എന്ന പുസ്തകത്തിലൂടെ. ചലച്ചിത്ര പത്ര പ്രവര്‍ത്തകനായ എസ്. അനില്‍ കുമാര്‍ തയ്യാറാക്കിയ ഈ പുസ്തകത്തില്‍ സിനിമാതാരങ്ങള്‍,എഴുത്തുകാര്‍ തുടങ്ങി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ മേഖലകളിലെ പ്രശസ്തര്‍ തങ്ങളുടെ തട്ടുകട രുചികള്‍ വായനക്കാരുമായി പങ്കുവയ്ക്കുന്നുണ്ട്.
സക്കറിയ , കാനായി കുഞ്ഞിരാമൻ , എം എ ബേബി , പന്ന്യന്‍ രവീന്ദ്രന്‍ , മുകേഷ് , ലാൽ ജോസ് , എം . ജി ശശിഭൂഷൺ , ദീപ നിശാന്ത് , ഭാവന എന്നീ പ്രമുഖരുടെ പ്രിയ രുചിയിടങ്ങളായി മാറിയ ചില തട്ടുകട വിശേഷങ്ങളാണ് ഡബിള്‍ ഓംലെ
റ്റ് : ഞങ്ങളുടെ തട്ടുകട‘യിലുള്ളത്.
കേരളം 60 പുസ്തക പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് ‘ഡബിള്‍ ഓംലെ
റ്റ് : ഞങ്ങളുടെ തട്ടുകട‘. പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Comments are closed.