പണക്കാരനെയും പാമരനെയും ഒരേപോലെ ആകര്‍ഷിച്ചവള്‍
ഒരുമാത്ര നേരത്തേക്ക് മാതാ ഹരി നിവര്‍ന്നുനിന്നു. ചലച്ചിത്രങ്ങളില്‍ വെടിയേല്‍ക്കുമ്പോള്‍ മരിച്ചുവീഴുന്നതുപോലെയല്ല മാതാ ഹരി വിടപറഞ്ഞത്. അവള്‍ മുന്നോട്ടോ പിന്നോട്ടോ ആയുകയോ മുകളിലേക്കോ വശങ്ങളിലേക്കോ കൈകളെറിയുകയോ ചെയ്തില്ല. തല ഉയര്‍ത്തിപ്പിടിച്ചും കണ്ണുകള്‍ തുറന്നും അവള്‍ അവളിലേക്കുതന്നെ തകര്‍ന്നടിയുകയായിരുന്നു. പട്ടാളക്കാരിലൊരാള്‍ ബോധരഹിതനായി നിലം പതിച്ചു.
അവളുടെ കാല്‍മുട്ടുകള്‍ മടങ്ങി. ഉടല്‍ വലതുവശത്തേക്കു ചെരിഞ്ഞു. കാലുകള്‍ രോമക്കുപ്പായത്തിനുള്ളില്‍ മടങ്ങി വീണു. അവളുടെ മുഖം ആകാശത്തേക്കുയര്‍ന്നു.
ഒരു ഫെല്റ്റനന്റിന്റെ അകമ്പടിയോടെ വന്ന മറ്റൊരുദ്യോഗസ്ഥന്‍ ചുമല്‍പ്പടയിലെ ഉറയില്‍ നിന്നും തോക്കൂയെടുക്കുകയും മാതാ ഹരിയുടെ ചലനം നിലച്ചശരീരത്തിനു നേരേ നടക്കുകയുംചെയ്തു.
ഏയാള്‍ കുനിയുകയും ചാരവനിതയുടെ ചെന്നിക്കുഴിയില്‍ ചര്‍മ്മം തൊടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ട്, തോക്ക് അമര്‍ത്തുകയും ചെയ്തു. എന്നിട്ടയാള്‍ കാഞ്ചിവലിച്ചു. വെടിയുണ്ട അവളുടെ തലച്ചോറിലൂടെ തുളച്ചുകയറി. അവിടെ സന്നിഹതരായവരുടെ നേരെ തിരിഞ്ഞ് അയാള്‍ ദൃഢമായ ശബ്ദത്തില്‍ ഇങ്ങനെ പറഞ്ഞു: ‘ മാതാ ഹരി മരിച്ചു”
സ്വതന്ത്രയായി ജീവിക്കാന്‍ ശ്രമിച്ചു എന്നതുമാത്രമായിരുന്നു അവള്‍ ചെയ്ത ഏക കുറ്റം. മാതാപിതാക്കള്‍ ‘മര്‍ഗരീത്ത സെല്ല’ എന്ന പേരിട്ടവള്‍…വിവാഹ ശേഷം ശ്രീമതി ”മക്ലിയോഡ് ‘ എന്ന പേര് സ്വീകരിക്കാന്‍ നിര്‍ബന്ധിതയായവള്‍…മാതാ ഹരിയെന്ന നാമം സ്വയം സ്വീകരിച്ച് അനേകരുടെ മനം കവര്‍ന്ന അതിസുന്ദരിയായ നര്‍ത്തകിയായി ജീവിച്ചവള്‍..അവസാനം ജര്‍മ്മന്‍കാര്‍ നല്‍കിയ ഇരുപതിനായിരം ഫ്രാങ്കിനു വേണ്ടി ‘എച്ച് 21’ എന്നെഴുതി ഒപ്പിട്ടവള്‍….അവളുടെ കഥയാണിത്.
അതേ.., സര്‍പ്പസൗന്ദര്യംകൊണ്ടും നര്‍ത്തനവൈഭവംകൊണ്ടും ചരിത്രത്തില്‍ ഒരു പ്രഹേളികയായിമാറിയ ചാരസുന്ദരി മാതാ ഹരിയുടെ ജീവിത കഥവിവരിക്കുകയാണ് വിശ്വസാഹിത്യകാരന്‍ പൗലോകൊയ്‌ലോ
ചാരസുന്ദരി (ദി സ്‌പൈ) എന്ന നോവലിലൂടെയാണ് അദ്ദേഹം സര്‍പ്പസൗന്ദര്യകൊണ്ട് പാരീസിലെ പണക്കാരനെയും പാമരനെയും ഒരേപോലെ ആകര്‍ഷിച്ച മതാഹരിയുടെ സാഹസിക ജീവിതം തുറന്നുപറഞ്ഞത്. വ്യവസ്ഥകളെ ചോദ്യംചെയ്യാന്‍ ധൈര്യം കാണിക്കുകയും അതിനു വിലയായി സ്വന്തം ജീവിതം നല്‍കേണ്ടി വരുകയും ചെയ്ത അവിസ്മരണീയമായ ജീവിതത്തെ തന്റെ അനന്യമായ ഭാഷയിലാണ് പൗലോകൊയ്‌ലോ അവതരിപ്പിച്ചിരിക്കുന്നത്. പൗലോകൊയ്‌ലോയുടെ മിക്ക കൃതികളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കബനി സിയാണ് ചാരസുന്ദരിയുടെയും പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത്.
യഥാര്‍ത്ഥ സംഭവങ്ങളില്‍ അധിഷ്ഠിതമായ ഈ നോവല്‍ ഇറങ്ങിയ നാള്‍മുതല്‍ പുസ്തകവിപണികളില്‍ തരംഗം സൃഷ്ടിക്കുകയാണ്.
Comments are closed.