DCBOOKS
Malayalam News Literature Website

ബാംഗ്ലൂര്‍നഗരത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ അനിതാ നായരുടെ കുറ്റാന്വേഷണ നോവല്‍

 

അനിതാ നായര്‍ എന്ന എഴുത്തുകാരിയുടെ ആഖ്യാനശേഷി വിളിച്ചോതുന്ന മനോഹരമായ ഒരു കുറ്റാന്വേഷണ നോവലാണ് Cut Like Wound. മുപ്പത്തിയെട്ടു ദിവസംകൊണ്ട് പൂര്‍ത്തിയാകുന്ന ഒരു ഡയറിക്കുറിപ്പുപോലെയാണ് ഈ നോവല്‍ രചിച്ചിരിക്കുന്നത്. ലിയാഖത്ത് എന്ന പുരുഷവേശ്യയുടെ കൊലപാതകത്തില്‍നിന്നാണ് ഈ നോവല്‍ ആരംഭിക്കുന്നത്.

കേസന്വേഷണത്തിനു നിയുക്തനായ ഇന്‍സ്‌പെക്ടര്‍ ബോറെ ഗൗഡയാകട്ടെ വളരെയേറെ കഴിവുള്ള വ്യക്തിയായിട്ടും ഡിപാര്‍ട്ട്‌മെന്റില്‍ ഒന്നിനും കൊള്ളാത്തവനെന്നു മുദ്രകുത്തി തഴഞ്ഞിട്ടിരിക്കുന്ന ഒരാളും. ലിയാഖത്തിന്റെ കൊലപാതകം അന്വേഷിക്കുന്നതിനിടയില്‍ത്തന്നെ കൊലപാതകങ്ങളുടെ ഒരു പരമ്പരതന്നെ അരങ്ങേറുകയാണ്. പ്രത്യക്ഷത്തില്‍ പരസ്പരബന്ധമൊന്നും കണ്ടെത്താനാകാത്തവ. വ്യക്തിജീവിതത്തിലെയും തൊഴില്‍ജീവിതത്തിലെയും ഒട്ടേറെ സംഘര്‍ഷങ്ങള്‍ക്കും നിരാശകള്‍ക്കും ഇടയില്‍ ഇന്‍സ്‌പെക്ടര്‍ ഗൗഡ ഈ കൊലപാതകപരമ്പരയ്ക്കു പിന്നിലെ കൊലപാതകിയെ കണ്ടെത്തുന്നതില്‍ വിജയിക്കുന്നു.

ഭുവന
ഭുവന

നായകന്റെയും പ്രതിനായകന്റെയും മനശ്ശാസ്ത്രപരമായ തലങ്ങളില്‍ക്കൂടിയുള്ള ഒരു സഞ്ചാരംകൂടിയാണ് അനിതാ നായര്‍ ഈ നോവലിലൂടെ നടത്തിയിരിക്കുന്നത്. കൊലയാളി സങ്കീര്‍ണ്ണമായ ഒരു മാനസികാവസ്ഥയിലുള്ള വ്യക്തിയാണ്. കുട്ടിക്കാലത്ത് ലൈംഗികാതിക്രമം പോലെയുള്ള മാനസികാഘാതങ്ങള്‍ക്കും നിലയ്ക്കാത്ത ഗാര്‍ഹികപീഡനങ്ങള്‍ക്കും വിധേയനാകേണ്ടിവന്ന ഒരു ഇര. നോവലിന്റെ മറ്റൊരു പ്രത്യേകത സമൂഹത്തിലെ ഭിന്നവര്‍ഗ്ഗലിംഗപദവികളുള്ളവര്‍ ഇതിലെ കഥാപാത്രങ്ങളായി വരുന്നവെന്നുള്ളതാണ്. ബാംഗ്ലൂര്‍നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ഭുവന രൂപപ്പെട്ടിരിക്കുന്നത്.

Cut Like Wound എന്ന നോവലിന്റെ മലയാള പരിഭാഷയാണ് ഭുവന. ചടുലമായ ആഖ്യാനശൈലിയും അവസ്മരണീയമായ കഥാപാത്രങ്ങളും നിറഞ്ഞ ഈ കുറ്റാന്വേഷണ നോവല്‍ ഭുവന എന്ന പേരില്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയിരിക്കുന്നത് വിവര്‍ത്തകയായ സ്മിത മീനാക്ഷിയാണ്.

Comments are closed.