‘ആമി’ ചലച്ചിത്രമാകുമ്പോള്‍
പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ ആസ്പദമാക്കി കമല്‍ രചന നടത്തി സംവിധാനം ചെയ്ത സിനിമയാണ് ആമി. മഞ്ജു വാര്യര്‍ ആണ് മാധവിക്കുട്ടി ആയി വേഷമിട്ടത്. മുരളി ഗോപി, ടൊവിനോ തോമസ് എന്നിവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു. ചിത്രത്തോടൊപ്പം തന്നെ ആ സിനിമയുടെ തിരക്കഥയും പുറത്തിറങ്ങിയിരുന്നു. ഡി സി ബുക്‌സാണ് തിരക്കഥ പുസ്തകരൂപത്തില്‍ പുറത്തിറക്കിയത്.
മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ യിലെ ആമുഖ അദ്ധ്യായത്തിലെ ഒരു കുരുവിയുടെ അന്ത്യത്തിലെ ആദ്യവാചകത്തില്‍ നിന്നു തുടങ്ങുന്ന തിരക്കഥ ജീവിത സായാഹ്നത്തിലെ മതപരിവര്‍ത്തനം പോലെയുള്ള വിവാദകാലവും സ്വന്തം തറവാട്ടിലേക്കുള്ള, നീര്‍മാതളഭൂമിയിലേക്കുള്ള അവസാന മടക്കയാത്രയും ഒരു അഹിന്ദു കേറിയാല്‍ അശുദ്ധമാകുന്നതിനെതിരെ അവിടെ അരങ്ങേറുന്ന പ്രതിഷേധങ്ങളിലൂടെയും വായനക്കാരെനെ കൂട്ടികൊണ്ടുപോകുന്നു.
നിറഞ്ഞ സദസ്സില്‍ വായനക്കാരുടെ പ്രിയഎഴുത്തുകാരി നിറഞ്ഞുനില്‍ക്കുമ്പോള്‍ ഒരു തിരക്കഥയില്‍ ഒതുക്കാവുന്നതാണോ കമലയുടെ വ്യക്തിത്വം! എന്ന് അന്വേഷിക്കുകയാണ് ഈ തിരക്കഥയിലൂടെ സംവിധായകനായ കമല്‍.
Comments are closed.