DCBOOKS
Malayalam News Literature Website

ശശി തരൂരിന്റെ ‘അംബേദ്കര്‍ എ ലൈഫ്’; പുസ്തകപ്രകാശനം ഒക്ടോബര്‍ 13ന്

ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകം ‘അംബേദ്കര്‍ എ ലൈഫ്’ ഒക്ടോബര്‍ 13ന് പ്രകാശനം ചെയ്യും. വൈകുന്നേരം 6.30ന് ന്യൂ ഡല്‍ഹി ടീന്‍ മൂര്‍ത്തി ഭവനിലെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയിലാണ് പുസ്തകപ്രകാശന ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് ജസ്റ്റിസ് മദന്‍ ബി ലോകുര്‍, ഡോ.നരേന്ദ്ര ജാദവ്, ഡോ ഭാല്‍ചന്ദ്ര മങ്കേകര്‍, കരുണ നണ്ടി എന്നിവര്‍ പങ്കെടുക്കുന്ന ചര്‍ച്ചയും നടക്കും. ശശി തരൂര്‍ മോഡറേറ്ററാകും.

ഇന്ത്യന്‍ ഭരണഘടനാശില്‍പ്പി ഡോ. ബി. ആര്‍. അംബേദ്കറുടെ ജീവിതമാണ് ‘അംബേദ്കര്‍ എ ലൈഫ്’.

Comments are closed.