DCBOOKS
Malayalam News Literature Website

ഉര്‍സുല കെ ലെ ഗിന്‍ പ്രൈസ് ; ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

ഫിക്ഷന്‍ വിഭാഗത്തില്‍ നല്‍കി വരുന്ന ഉര്‍സുല കെ ലെ ഗിന്‍ പ്രൈസിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ഒന്‍പത് പുസ്തകങ്ങളാണ് പട്ടികയില്‍ ഇടംനേടിയത്. 2022 ഒക്ടോബര്‍ 21-ന് ഉര്‍സുല കെ ലെ ഗിന്നിന്റെ ജന്മദിനത്തില്‍ വിജയിയെ പ്രഖ്യാപിക്കും. 25,000 ഡോളറാണ് സമ്മാനത്തുക.

പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരിയാണ് ഉര്‍സുല കെ ലെ ഗ്വിന്‍. 1929ല്‍ ജനിച്ച ഉര്‍സുല ധാരാളം  ചെറുകഥകളും നോവലുകളും എഴുതി .

ചുരുക്കപ്പട്ടികയില്‍ ഇടംനേടിയ പുസ്തകങ്ങള്‍

  • ആഫ്റ്റര്‍ ദി ഡ്രാഗണ്‍സ്- സിന്തിയ ഷാങ്(After the Dragons, Cynthia Zhang)
  • ആപ്പിള്‍സീഡ്-മാറ്റ് ബെല്‍(Appleseed, Matt Bell)
  • എല്‍ഡര്‍ റേസ്- അഡ്രിയാന്‍ ചൈക്കോവ്‌സ്‌കി(Elder Race, Adrian Tchaikovsky)
  • ദി എംപ്ലോയീസ്- ഓര്‍ഗ റാവന്‍(ഡാനിഷില്‍ നിന്ന് മാര്‍ട്ടിന്‍ എയ്റ്റ്‌കെന്‍ വിവര്‍ത്തനം ചെയ്തു)(The Employees, Olga Ravn, translated from the Danish by Martin Aitken)
  • ദി ഹൗസ് ഓഫ് റസ്റ്റ്- ഖദീജ അബ്ദല്ല ബജാബര്‍(The House of Rust, Khadija Abdalla Bajaber)
  • ഹൗ ഹൈ വീ ഗോ ഇൻ ദി ഡാർക്ക്- സെക്വോയ നാഗമാത്സു(How High We Go in the Dark, Sequoia Nagamatsu)
  • ദി പാസ്റ്റ് ഈസ് റെഡ്- കാതറിന്‍ എം വാലന്റേ(The Past is Red, Catherynne M Valente)
  • ദി സ്‌നെയ്ക്ക് ഫോള്‍സ് ടു എര്‍ത്ത്- ഡാര്‍സി ലിറ്റില്‍ ബാഡ്ജര്‍(A Snake Falls toEarth, Darcie Little Badger)
  • സമ്മര്‍ ഇന്‍ ദി സിറ്റി ഓഫ് റോസസ്- മിഷേല്‍ റൂയിസ് കെയില്‍(Summer in the City of Roses, Michelle Ruiz Keil)

Comments are closed.