എന്റെ പ്രണയ പരീക്ഷണങ്ങള്‍
ഡോ. റാണി ബിനോയ്
വര: മനോജ് വയനാന്‍
ജൂലൈ ലക്കം പച്ചക്കുതിരയില്‍
സുനിലിനെ എന്റെ ഒരു സഹോദരനായും പഠനത്തില്‍ സഹായിക്കുന്ന കൂട്ടുകാരനായും വേണം കാണാനെന്ന് ഞാന്‍ എന്നെത്തന്നെ പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കൗമാരക്കാരായ ഞങ്ങളുടെ പിടിവിട്ടു പോവുകയായിരുന്നു: നാല്‍പതു വയസ്സിനിടയില്‍ തനിക്കുണ്ടണ്ടായ വിവിധങ്ങളായ പ്രണയാനുഭവങ്ങള്‍ ലേഖിക അവതരിപ്പിക്കുന്നു.
എന്നിലൂടെ കടന്നുപോയ ഒരു കാലഘട്ടത്തിലെ പ്രണയാനുഭവങ്ങളെക്കുറിച്ച് എഴുതുകയാണ് ഞാന്‍. പ്രണയം വറ്റിക്കിടക്കുന്ന ഹൃദയങ്ങളെയെല്ലാം കുറച്ചൊന്നു ഉത്തേജിപ്പിക്കുവാന്‍ ഈ എഴുത്തുകൊണ്ട് എനിക്ക് കഴിയും എന്ന് പ്രത്യാശിക്കുന്നുമുണ്ട്.
ഒരു നാലാം ക്‌ളാസ്സുകാരിക്ക് ചിന്തിക്കാന്‍ കഴിയുന്ന വിധത്തിലാണ് മനുഷ്യന്റെ ലൈംഗികകാര്യങ്ങള്‍ ആദ്യമായി എന്റെ മുമ്പില്‍ അവതരിപ്പിക്കപ്പെട്ടത്. ക്ലാസ്സിലെ മുതിര്‍ന്ന കുട്ടികളില്‍നിന്നും ലഭിക്കുന്ന പൊട്ടും പൊടിയും, വനിതാ മാസികകളില്‍ നിന്നും കിട്ടുന്ന അറിവും കൊണ്ട് നാലാം ക്‌ളാസ്സുകാരിയായ എന്റെ ബാലമനസ്സില്‍ കൗമാരത്തിനു മുമ്പുതന്നെ ആരോടും പറയാന്‍ വയ്യാത്ത ആ രഹസ്യങ്ങള്‍ തിങ്ങിവിങ്ങിയിരുന്നു.
‘ഐ ലവ് യു’ എന്ന വാചകം, മാഞ്ഞുപോയ കുങ്കുമപ്പൊട്ട് തുടങ്ങിയ പ്രതീകങ്ങള്‍. ഇത്തരം കാര്യങ്ങളെക്കുറിച്ച് സ്‌കൂള്‍ പ്ലേഗ്രൗണ്ടില്‍ വച്ച് കൂട്ടുകാര്‍ തോളില്‍ കയ്യിട്ട് സംവദിച്ചിരുന്നു.
കാലം 1970 കള്‍, സ്ഥലം കോഴിക്കോട്. ടി വിയും ഇന്റര്‍നെറ്റും സെല്‍ ഫോണും ഇല്ലാതിരുന്ന ആ പഴയ കാലത്ത് സിനിമയും പുസ്തകങ്ങളും മാത്രമായിരുന്നു മനുഷ്യമനസ്സുകളുടെ വികാരലോകത്തിന്റെ ആശ്രയം. ആര്‍ത്തവാരംഭത്തെകുറിച്ചുള്ള ചിന്തകളാവട്ടെ കുറ്റബോധവും നികൃഷ്ടതാബോധവും നിറഞ്ഞവയായിരുന്നു.
പൂര്‍ണ്ണരൂപം ജൂലൈ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്
Comments are closed.