എഴുത്ത് നിർത്താൻ ഉദ്ദേശമില്ല, പുതിയ പുസ്തകം ഉടനെയുണ്ടാകും: പ്രശാന്ത് നായർ
എഴുത്ത് നിർത്താൻ ഉദ്ദേശമില്ല, പുതിയ പുസ്തകം ഉടനെയുണ്ടാകുമെന്ന് മലയാളികളുടെ സ്വന്തം കളക്ടർ ബ്രോ പ്രശാന്ത് നായർ ഐ എ എസ്. വായനാവാരാഘോഷത്തോടനുബന്ധിച്ച് ഡി സി ബുക്സ് സംഘടിപ്പിച്ച എഴുത്തുകാരോട് സംസാരിക്കാം എന്ന സെഷനില്‍ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തങ്ങളുടെ പ്രിയപ്പെട്ട സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനോട്, എഴുത്തുകാരനോട് , സംവിധായകനോട് വായനക്കാര്‍ക്ക് ചോദിക്കാന്‍ ചോദ്യങ്ങള്‍ അനവധിയായിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും ലൈവ് വീഡിയോ സന്ദേശങ്ങളായാണ് പ്രശാന്ത് നായർ മറുപടി നല്‍കിയത്.
സിവില്‍ സര്‍വ്വീസ് പരിശീലനത്തെക്കുറിച്ചും, പുത്തന്‍ എഴുത്തുകളെക്കുറിച്ചും, സംവിധാനസംരഭങ്ങളെക്കുറിച്ചുമൊക്കെയുള്ള വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടികളാണ് അദ്ദേഹം നല്‍കിയത്.
പ്രശാന്ത് നായരുടെ ‘കളക്ടര്‍ ബ്രോ-ഇനി ഞാൻ തള്ളട്ടെ‘ എന്ന പുസ്തകം ഡിസി ബുക്സ് പ്രസിദ്ധീകരിച്ചത്. ഒരു ജില്ലാ കളക്ടറെ സഹോദരതുല്യനായ ‘കളക്ടര്‍ ബ്രോ’ ആക്കി മാറ്റിയതെങ്ങനെയെന്ന കഥ പറഞ്ഞ പുസ്തകം ചുരുങ്ങിയ സമയംകൊണ്ട് ആറാം പതിപ്പിലെത്തി.
ഇന്ന് വൈകുന്നേരം 4 മുതല്‍ 5 മണി വരെ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായി വി.ജെ. ജയിംസാണ് പരിപാടിയില്‍ പങ്കെടുക്കുക. ഇന്‍സ്റ്റഗ്രാം സന്ദേശങ്ങളായും, വീഡിയോകളായും, ഓഡിയോ സന്ദേശങ്ങളായുമൊക്കെ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് എഴുത്തുകാര്‍ ഉത്തരം നല്‍കും. ചോദ്യങ്ങള്‍ ഡി സി ബുക്സ് ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ക്ക് മറുപടിയായും, ഡയറക്ട് ഇന്‍സ്റ്റഗ്രാം മെസേജുകളായും ചോദിക്കാവുന്നതാണ്.
Comments are closed.