ഇഷ്ടപുസ്തകങ്ങള്‍ ഇനി നിങ്ങളുടെ വീട്ടുമുറ്റത്ത് ; പുതിയ ഉദ്യമവുമായി ആലപ്പുഴ നഗരസഭ
പുസ്തകപ്രേമികളായ ആലപ്പുഴ നഗരവാസികള്‍ക്കായി ഇതാ ഒരു സന്തോഷവാര്‍ത്ത. നഗരസഭ നടപ്പാക്കുന്ന വിജ്ഞാനനഗരം വായനശാല വാതിൽപ്പടിയിൽ പദ്ധതി നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.
പുസ്തകവിതരണം പൂർണമായി ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റി പുസ്തകങ്ങൾ വാർഡുതല വോളണ്ടിയർ വഴി ഇഷ്ടപുസ്തകം വീടുകളിലോ കടകളിലോ ഓഫീസുകളിലോ എത്തിച്ചു നൽകുന്നതാണ് പദ്ധതി. നഗരസഭ ലൈബ്രറിയിലെ 40,000ത്തിൽ പരം പുസ്തകങ്ങളുടെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. വായനക്കാരന് അംഗത്വമെടുക്കുന്നതിനും ബുക്ക് ചെയ്യുന്നതിനുമായി മൊബൈൽ ആപ് വഴി സാധിക്കും. ഈ വിവരങ്ങൾ ലൈബ്രേറിയന് ലഭ്യമാവുകയും തുടർന്ന് വോളണ്ടിയർമാർ നാമമാത്രമായ ഫീസ് വാങ്ങി പുസ്തകമെത്തിക്കുകയും വായനയ്ക്ക് ശേഷം തിരികെ ലൈബ്രറിയിലെത്തിക്കുകയും ചെയ്യും. കേന്ദ്രസർക്കാറിന്‍റെ ഇന്ത്യ ഇന്നവേഷൻസ് ചലഞ്ച് ജേതാവ് ജോയ് സെബാസ്റ്റ്യനാണ് മൊബൈൽ ആപ്പ് സൗജന്യമായി രൂപകല്പന ചെയ്തത്.
Comments are closed.