DCBOOKS
Malayalam News Literature Website

കര്‍ക്കിടകം എത്താറായി, ഇനി രാമായണ പാരായണത്തിന്റെ നാളുകള്‍!

കര്‍ക്കിടകമാസത്തെ ആധ്യാത്മിക പുണ്യം നിറയ്ക്കുന്ന രാമായണമാസത്തെ വരവേൽക്കാൻ ഡി സി ബുക്സും തയ്യാറെടുത്തു കഴിഞ്ഞു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച മലയാളത്തില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന അദ്ധ്യാത്മ രാമായണങ്ങളുടെ പുതിയ പതിപ്പുകള്‍ ഇപ്പോള്‍ Textവായനക്കാര്‍ക്ക് ലഭ്യമാണ്. മുതിര്‍ന്നവര്‍ക്ക് സഹായകമാകുന്ന വിധം വലിയ അക്ഷരങ്ങള്‍, മികച്ച വായനക്ഷമത, കുറതീര്‍ന്ന അച്ചടി എന്നിവയൊക്കെ ഡി സി ബുക്‌സ് രാമായണങ്ങളുടെ പ്രത്യേകതകളാണ്. പുതിയ തലമുറയ്ക്ക് വായിക്കാനും ആസ്വദിക്കാനും അറിയാനും ഉതകുന്ന വിധത്തില്‍ തയ്യാറാക്കിയ പതിപ്പുകള്‍ സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്സ് ശാഖകളിലൂടെയും ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും നിങ്ങള്‍ക്ക് ഉറപ്പാക്കാവുന്നതാണ്.

എഴുത്തനച്ഛന്റെ അദ്ധ്യാത്മ രാമായണം, വ്യാഖ്യാനത്തോട് കൂടിയുള്ള പതിപ്പും(അന്വയം, വ്യാഖ്യാനം- പ്രൊഫ.വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള.), നിത്യപാരായണത്തിനായുള്ള പതിപ്പും ഇപ്പോള്‍ വില്‍പ്പനയിലുണ്ട്. അദ്ധ്യാത്മരാമായണം വ്യാഖ്യാനങ്ങളില്‍ ഇതിനു സമാനമായി മറ്റൊന്നില്ല എന്നാണ് മഹാകവി അക്കിത്തം ഈ രാമായണത്തെക്കുറിച്ച് പറഞ്ഞത്.

അടുത്ത പതിനൊന്ന് മാസങ്ങളില്‍ എങ്ങനെ ജീവിക്കണം എന്നതിന്റെ തയ്യാറെടുപ്പുകള്‍ക്കായുള്ള മാസമാണ് കര്‍ക്കിടകം. മനസും ശരീരവും ശുദ്ധമാക്കി ഈശ്വരപാതയില്‍ സഞ്ചരിക്കാം. ഇനി എല്ലാ പ്രഭാതങ്ങളും സായംസന്ധ്യകളും രാമമന്ത്രങ്ങളാല്‍ മുഖരിതമാകും..! കര്‍ക്കടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്തി പകരാനുള്ള വഴിയാണ് രാമായണ മാസാചരണം.

ഭാഷാ പിതാവിന്റെ ഏറ്റവും മികച്ച കൃതിയായി കണക്കാക്കാവുന്ന അദ്ധ്യാത്മ രാമായണം Textമലയാളഭാഷയേയും സംസ്‌ക്കാരത്തേയും ഏറെ പരിഷ്‌ക്കരിച്ച മഹത്തരമായ ഗ്രന്ഥമാണ്. ദാര്‍ശനീകമായ ഔന്നിത്യങ്ങളില്‍ നിലനില്‍ക്കുന്ന ഈ കൃതി ഒരു മികച്ച വായനാനുഭവമാകും നല്‍കുക എന്നതു തീര്‍ച്ച. അതുപോലെ തന്നെ ഭക്തിയുടെ പാരമ്യതയിലേക്ക് ഈ തലയെടുപ്പുള്ള കൃതി നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു.

രാമായണം ആദികാവ്യം മാത്രമല്ല അനശ്വരകാവ്യംകൂടിയാണ്. വഴിമുട്ടിനില്ക്കുന്ന ജീവിതപ്രതിസന്ധികളില്‍, ധര്‍മ്മാധര്‍മ്മചിന്തകളാല്‍ മനസ്സ് ഡോളായിതമാകുമ്പോള്‍ രാമായണം നമുക്കു വഴികാട്ടിയായിത്തീരുന്നു. വാല്മീകിയുടെ ആത്മാവിലേക്ക് കൈത്തിരികാട്ടുക എന്നുപറഞ്ഞാല്‍ ഭാരതത്തിന്റെ ആത്മാവിലേക്ക് വെളിച്ചംവീശുക എന്നാണര്‍ത്ഥം.

ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന രാമായണം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.