DCBOOKS
Malayalam News Literature Website

ശരീരശിവന്‍: അറിവും വിശ്വാസവും

ഡോ. ഡി. എം. വാസുദേവന്‍ എം.ഡി. എഴുതിയ അവതാരികയിൽ നിന്നും

പുരാണങ്ങളിലെ നായകന്മാരുടെ പേരുകളെയും കഥകളിലെ പല പദങ്ങളെയും, ശരീരശാസ്ത്രപരമായി വ്യാഖ്യാനിക്കുന്ന ശ്രീ. നാരായണ ഭട്ടതിരിയുടെ ശ്രമം വളരെ ശ്ലാഘനീയമാണ്. യാസ്‌കാചാര്യരുടെ മാര്‍ഗം അന്വേഷണ പാടവത്തോടെ പിന്‍തുടരുന്ന ഒരു യഥാര്‍ത്ഥ ശിഷ്യനാണു ഭട്ടതിരി. ‘വൃത്രന്‍’ എന്നതിന് അസുരന്‍ എന്നതിനപ്പുറം ‘മേഘം’ എന്ന Textനിരുക്തി കണ്ടെത്തിയ യാസ്‌കാചാര്യന്റെ പാത ഈ ഗ്രന്ഥകാരനും പിന്‍തുടരുന്നു. പദത്തിന്റെ മൗലികാര്‍ത്ഥം കണ്ടെത്താനായി, പാണിനിയുടെ നിയമങ്ങള്‍ക്ക് അനുസൃതമല്ലാത്ത വിഭജനങ്ങളും ലേഖകന്‍ നടത്തുന്നുണ്ട്.

ഒരു പദത്തിന്റെ അര്‍ത്ഥം കണ്ടെത്താനായി സമാനതകളുള്ള മറ്റു പദങ്ങളെയും സശ്രദ്ധം പരിശോധിക്കുന്നുണ്ട്. ‘കര്‍ണം’ എന്ന പദത്തെ ക+ഋണം എന്നു മുറിക്കുന്ന ലേഖകന്‍, അതിന്
ഉപോദ്ബലകമായി, മഹര്‍ഷിയെ മഹ+ഋഷി എന്നു വിഭജിക്കുന്നതു ചൂണ്ടിക്കാട്ടുന്നു. പദങ്ങള്‍ ഉരുത്തിരിഞ്ഞുവന്ന കാലത്തു ജീവിച്ചിരുന്ന ആളുകള്‍ക്ക് പ്രകൃതി പ്രതിഭാസങ്ങളിലും ശരീരശാസ്ത്രത്തിലും ഗഹനമായ അറിവുണ്ടായിരുന്നു എന്ന ലേഖകന്റെ കണ്ടുപിടിത്തം ഭാഷാചരിത്രത്തില്‍തന്നെ ഒരു നൂതന സരണി വെട്ടിത്തുറക്കുന്നതാണ്. ബാഹ്യപ്രപഞ്ചത്തില്‍ ഉള്ളതെല്ലാം ഉള്‍പ്രപഞ്ചത്തിലുമുണ്ടെന്ന ഭാരതീയ ചിന്താധാരയില്‍
ഊന്നിനിന്നാണ് ഗ്രന്ഥകാരന്‍ തന്റെ പുതിയ കണ്ടെത്തലുകള്‍ ആവിഷ്‌കരിക്കുന്നതും അരോചകമല്ലാത്ത രീതിയില്‍ പുതിയ അര്‍ഥങ്ങള്‍ മിനഞ്ഞെടുത്തിരിക്കുന്നതും നൂതനമായ ഒരു ആശയപ്രപഞ്ചം സൃഷ്ടിക്കുന്നതും.ജീവനുള്ള ശരീരമാണ് ശിവന്‍ എന്നും ദേവ എന്ന പദത്തിന് ഇന്ദ്രിയങ്ങള്‍ എന്ന അര്‍ഥം ഉണ്ടെന്നും കാണിച്ച്, അവയവങ്ങളാണ് ശരീരത്തിലെ ദേവന്മാര്‍ എന്ന് അദ്ദേഹം സമര്‍ഥിക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.